‘ഷാനവാസ് സ്വര്‍ഗത്തില്‍ ഇരുന്ന് കാണുന്നുണ്ടാവും’; ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ പോസ്റ്റുമായി സൂഫിയും സുജാതയും സംവിധായകന്‍ വിജയ് ബാബു

കഴിഞ്ഞ ദിവസമാണ് 45ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രിതികരണം.

‘ഷാനവാസ് സ്വര്‍ഗത്തില്‍ ഇരുന്ന് കാണുന്നുണ്ടാവുമെന്നാണ്’ വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന് ജനപ്രിയ ചിത്രം, മികച്ച കലാ സംവിധാനം, മികച്ച സംഗീത സംവിധാനം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഷാനവാസിന്റെ അപ്രതീക്ഷിത മരണം. ഹൃദയാഘാദത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാനവാസ് രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. കൂടുതല്‍ ചികിത്സക്കായി ഷാനവാസിനെ കൊയമ്പത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ഷാനവാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും. കൊവിഡ് സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും.

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. അദ്ദേഹം സംവിധാനം ചെയ്ത 2015ലെ ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘കരി’ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.

Vijayasree Vijayasree :