അന്ന് നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും തേക്കും, മുടിയില്‍ മുറുക്കിയ വെളിച്ചെണ്ണയും; സൗന്ദര്യ സംരക്ഷണ രീതികളെ കുറിച്ച് ഊര്‍മിള ഉണ്ണി

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഊര്‍മിള ഉണ്ണി. ഇപ്പോഴിതാ ചില സൗന്ദര്യ സംരക്ഷണ രീതികളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഊര്‍മിള ഉണ്ണി. താരത്തിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

ആഴ്ചയിലൊരുക്കല്‍ അതായത് ശനിയാഴ്ചകളില്‍ എണ്ണ തേച്ചുകുളിച്ചാല്‍ സൗന്ദര്യം വര്‍ധിക്കും എന്നാണു പഴമക്കാര്‍ പറയുന്നതെന്നാണ് ഊര്‍മ്മിള ഉണ്ണി പറയുന്നത്. അന്ന് നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും തേക്കും. മുടിയില്‍ മുറുക്കിയ വെളിച്ചെണ്ണ തേക്കും. അരിപ്പൊടിയും തൈരും ചേര്‍ത്തു കുഴച്ച് തേച്ചാണ് ശരീരത്തിലെ എണ്ണ കളയുന്നത്. ഇപ്പോള്‍ ഇതൊന്നും ആരും അനുകരിക്കാറില്ല.

ശരീരത്തിന് സുഗന്ധം വേണമെങ്കില്‍ ഈ അരിപ്പൊടി തൈര് കുഴമ്പിലേക്ക് രണ്ടുതുള്ളി ചന്ദനതൈലം ചേര്‍ക്കാം. കറിവേപ്പിലയും മൈലാഞ്ചിയിലയും ചേര്‍ത്തു മുറുക്കിയ വെളിച്ചെണ്ണ മുടിക്കു നല്ല കറുപ്പുനല്‍കും, നരയും തടയും. പശുവിന്‍ നെയ് ചുണ്ടുകളുടെ വരള്‍ച്ചയെ തടയുമെന്നും ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കി.

1988ല്‍ ജി അരവിന്ദന്‍ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊര്‍മ്മിള ഉണ്ണി. മകള്‍ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സര്‍ഗം എന്ന ഹരിഹരന്‍ ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല.

കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള കാഴ്ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തികൊണ്ടുതന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം.. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു.

Vijayasree Vijayasree :