ജൂഹി ആ ആഗ്രഹം സഫലമാക്കി, ജൂഹിയുടെ തിരിച്ചു വരവിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്തി സോഷ്യല്‍ മീഡിയ; ഇനിയും ഇതുപോലെ കാണാന്‍ സാധിക്കണമെന്നാണ് ആഗ്രഹമെന്നും കമന്റുകള്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി. നിരവധി ആരാധകരാണ് ഈ ‘കുടുംബത്തി’ നുള്ളത്. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. യുവാക്കളെ പോലും വല്ലാതെ ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായിരുന്നു. ഫാന്‍ പേജുകള്‍ വരെ സജീവമാണ്. അതുകൊണ്ട് തന്നെയാണ് ഷോ അവസാനിച്ചപ്പോള്‍ അത് സഹിക്കാന്‍ സാധിക്കാത്ത വേദന ആണ ആരാധകര്‍ക്ക് നല്‍കിയത്.

എന്നാല്‍ ആരാധകര്‍ കൂടുതല്‍ മിസ് ചെയ്തത് പരമ്പരയിലെ ലച്ചുവിനെ ആയിരുന്നു. നിരവധി ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ ലച്ചു പരമ്പരയില്‍ നിന്ന് പോയിരുന്നു. എന്നിട്ടും ആരാധകര്‍ എപ്പോഴും ലച്ചുവിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി ഇടയ്ക്കിടെ തന്‍ഖെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുമുണ്ടായിരുന്നു. ഇതെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.

അതേസമയം, സീ കേരളം ചാനലില്‍ ഓണത്തിനോട് അനുബന്ധിച്ച് എത്തുന്ന ‘എരിവും പുളിയും’ എന്ന പേരിലുള്ള പരിപാടിയില്‍ ഉപ്പും മുളകും താരങ്ങളെല്ലാവരും ഒന്നിച്ചെത്തുന്നു എന്നുള്ള വാര്‍ത്ത ആരാധകര്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. അതില്‍ ജൂഹിയും എത്തുന്നു എന്നത് ഇരട്ടി മധുരമായി. ഈ പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. ഉപ്പും മുളകിലും ഉണ്ടായിരുന്ന ബാലു, നീലു, മുടിയന്‍, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി തുടങ്ങി എല്ലാവരും വീഡിയോയിലുണ്ട്. ഓണ ദിവസങ്ങളിലുള്ള പ്രത്യേക പരിപാടിയാണോ അതോ പരമ്പരയാണോ ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

എങ്കിലും ലച്ചുവിന്റെ തിരിച്ചു വരവിനെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഉപ്പും മുളകിലെയും പ്രധാന കഥാപാത്രമായ ലച്ചു എന്ന ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിച്ചിരുന്ന താരമാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ വിവാഹം നടത്തിയതിന് പിന്നാലെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി കാണിച്ച് ജൂഹി അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശേഷം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂഹി തിരിച്ച് വരവ് നടത്തുകയാണ്.

അതേ സമയം പുതിയ പരിപാടിയുടെ പ്രൊമോ വീഡിയോ പങ്കുവെച്ച് ജൂഹിയും എത്തിയിട്ടുണ്ട്. ‘സീ കേരളം ചാനലില്‍ എരിവും പുളിയും’ ഉടനെ എത്തുമെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ജൂഹി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ കമന്റുമായി ജൂഹിയുടെ പ്രതിശ്രുത വരനും ഡോക്ടറുമായ റോവിനും എത്തി. എന്റെ മോട്ടിവേറ്റര്‍ നിങ്ങളാണെന്നാണ് റോവിന്റെ കമന്റിന് ജൂഹി മറുപടി കൊടുത്തത്. ഇതോടെ നടിയുടെ തിരിച്ച് വരവിന് കാരണക്കാരന്‍ റോവിനാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും അഭിനയത്തിലേയ്ക്ക് തിരിച്ച് വരണമെന്നുള്ള ആരാധകരുടെ ആഗ്രഹം ജൂഹി സഫലമാക്കി. ഇനിയും ഇതുപോലെ കാണാന്‍ സാധിക്കണമെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

ലെച്ചുവിന്റെ പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയായി കൊണ്ടിരിക്കുമ്പോഴാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുകളിലും ലെച്ചുവിന്റെ കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഈ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും വന്നതോടെയാണ് താരം പിന്മാറിയത്. ഇനി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ പോവുമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ശേഷം ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണില്‍ ജൂഹിയെ കുറിച്ച് യാതൊരു വിവരവും പുറത്ത് വന്നിരുന്നില്ല. ഇന്‍സ്റ്റാഗ്രാം പേജിലും അപ്ഡേറ്റുകള്‍ ഒന്നുമില്ലാതെ വന്നതോടെ ആരാധകരും സംശയത്തിലായി. നടി എവിടെ പോയെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി താരം തിരികെ എത്തി. ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജൂഹി പങ്കുവെക്കാറുണ്ട്.

ഏറ്റവും പുതിയതായി ജൂഹിയുടെ ജന്മദിനമാണെന്ന സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഹാപ്പി ബെര്‍ത്ത് ഡേ ജൂഹി എന്നെഴുതിയ കേക്കിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പുറത്ത് വിട്ടത്. കൈയില്‍ പ്രിയപ്പെട്ട പട്ടിക്കുഞ്ഞും ഉണ്ട്. രസകരമായ കാര്യം പ്രതിശ്രുത വരനായ ഡോ. റോവിനാണ് ജൂഹിയ്ക്ക് വേണ്ടി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് എന്നതാണ്. ഡോ.റോവിന്‍ എന്ന് പോസ്റ്റിന് മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്.

ജൂഹിയുടെ പുതിയ ഫോട്ടോസ് പുറത്ത് വന്നതോടെ നേരത്തെ പ്രചരിച്ച ചില അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ജൂഹിയെ സോഷ്യല്‍ മീഡിയയില്‍ കാണത്തതിന് കാരണം റോവിനാണെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നും തരത്തില്‍ ചില വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും അധികം താമസമില്ലാതെ താന്‍ വിവാഹിതയാവുമെന്നും മുന്‍പ് ജൂഹി വ്യക്തമാക്കിയിട്ടുണ്ട്.

Vijayasree Vijayasree :