വൈറലായി അജിത്തിന്റെ ഷൂട്ടിംഗ് വീഡിയോ..! ആരാധകര്‍ ഏറ്റെടുത്തത് നിമിഷങ്ങള്‍ക്കുള്ളില്‍

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍, ആരാധകരുടെ സ്വന്തം തല. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ അജിത്ത് ഷൂട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ട്വിറ്ററിലെ ആരാധക കൂട്ടായ്മകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വലിമൈ ആണ് അജിത്തിന്റെ പുതിയ സിനിമ. സിനിമയുടെ ഫോട്ടോകള്‍ വൈറലായിരുന്നു. വലിമൈയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അജിത്തിന്റെ കഥാപാത്രത്തിന്റെ പേര് ഈശ്വരമൂര്‍ത്തിയാണ്. വലിമൈയില്‍ ഹുമ ഖുറേഷിയാണ് നായികയായി അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയ്ക്ക് പുറമേ കാര്‍ റേസിംഗിലും ഷൂട്ടിംഗിലും ഏറെ താല്‍പര്യം കാട്ടുന്ന ആളാണ് അജിത്ത്. ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ അടക്കം അജിത്ത് ഭാഗമാകാറുണ്ട്.

Vijayasree Vijayasree :