ഒരു പൂവിന്റെ ചിത്രം പോലും തനിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനാവില്ല, അതിനെയും ആളുകള്‍ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍

നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്താറുള്ള സ്വരയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും ഇടയ്ക്കിടെ നടക്കാറുണ്ട്. 

എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍. 

റോഡും ഹോട്ടലുകളും പോലെ ഒരു വെര്‍ച്വല്‍ പൊതുസ്ഥലമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ നമ്മള്‍ പാലിച്ച് പോരുന്ന മാന്യത ഓണ്‍ലൈന്‍ ഇടത്തില്‍ മാത്രമില്ല. 

എനിക്ക് ഒരു പൂവിന്റെ ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനാവില്ല. അതിനെയും ആളുകള്‍ വീരേ ദി വെഡ്ഡിംഗിലെ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കും. തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ലൈംഗിക ആക്രമണങ്ങള്‍ വളരെ വൃത്തികെട്ടതാണ്. 

എങ്കിലും ഓണ്‍ലൈനില്‍ എല്ലാവരോടും മറുപടി പറയേണ്ടത് പ്രധാനമല്ലെന്ന് താന്‍ മനസിലാക്കുന്നു. എന്നാല്‍ നമുക്ക് സമൂഹ മാധ്യമത്തെ വിദ്വേഷത്തിനും ട്രോളുകള്‍ക്കും ഉള്ള സ്ഥലമായി മാറ്റാതിരിക്കാം. നിങ്ങളുടെ സത്യം നിങ്ങള്‍ തുറന്ന് പറയുക തന്നെ വേണമെന്നും സ്വര പറയുന്നു.


Vijayasree Vijayasree :