അന്ന് എന്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞില്ല..! അതിനു മുന്‍പ് അവള്‍ പോയി..!; തന്റെ ജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന ഒരു ഓണം ഓര്‍മയെ കുറിച്ച് സുരേഷ് ഗോപി

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന ഒരു ഓണം ഓര്‍മയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സിനിമാപ്രേമികള്‍ക്കിടെയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പണ്ടൊരു ഓണക്കാലത്ത് നടന്ന സംഭവമാണ് താരം വിവരിച്ചത്. 

1991 ലായിരുന്നു സംഭവം. ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരം അന്ന് കോഴിക്കോട്ടായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന കടലോരക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. സുരേഷ് ഗോപി ഗുരുസ്ഥാനീയനായി കണക്കാക്കുന്ന സംവിധായകനാണ് തമ്പി കണ്ണന്താനം. അക്കൊല്ലം ഓണത്തിന് ഷൂട്ടിങ്ങ് തിരക്കായതിനാല്‍ സുരേഷ് ഗോപിയ്ക്ക് വീട്ടിലേയ്ക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. 

ചിത്രത്തിലെ നായകനായതിനാല്‍ തന്നെ മഴപെയ്താല്‍ ഒരു സീന്‍ എടുക്കാന്‍ സാധിക്കില്ലാത്തതിനാല്‍ അന്ന് ലൊക്കേഷനില്‍ തന്നെയായിരുന്നു. മകള്‍ ലക്ഷ്മി ജനിച്ച വര്‍ഷമായിരുന്നു അത്. അത് കൊണ്ട് തന്നെ മകളുടെ ആദ്യത്തെ ഓണവുമായിരുന്നു. അവളുടെ ചോറൂണ് കഴിയുകയും ചെയ്തു. ആ ഓണത്തിന് അവള്‍ക്കൊരു ചോറ് കൊടുക്കാന്‍ താരം അതിയായ ആഗ്രഹിച്ചിരുന്നു. ഓണത്തിന് പോകാതിരുന്നാല്‍ അത് കൊടുക്കാന്‍ കഴിയില്ലല്ലോ, എന്നാല്‍ തൊട്ടടുത്ത ഓണമുണ്ണാന്‍ മകള്‍ ലക്ഷ്മി ഉണ്ടായിരുന്നില്ല.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അതാണെന്നാണ് താരം പറയുന്നത്. കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു മുന്‍പ് അവള്‍ പോയി. അവള്‍ക്കുള്ള ഉരുള അവര്‍ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു. 

അതേസമയം, സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോയില്‍ തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ആദ്യത്തെ ശമ്പളം തരുന്നത് നവോദയ അപ്പച്ചന്‍ സാറാണെന്ന് സുരേഷ് ഗോപി പറയുന്നു. അന്ന് ഉണ്ണി മേരിയുടെ വീട് വാടകയ്ക്ക് എടുത്ത് അവിടെയാണ് അപ്പച്ചന്‍ സാറിന്റെ ഓഫീസ് ഉണ്ടായിരുന്നത്. താന്‍ അവിടെ ചെന്നപ്പോള്‍ അപ്പച്ചന്‍ സാറ് വന്ന് 2500 രൂപയുടെ ഒരു ചെക്ക് എഴുതി ഒപ്പിട്ട് കൈയ്യില്‍ വെച്ച് തന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നോട്ട് അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു, എന്താണെങ്കിലും അപ്പച്ചന്‍ സാറിന്റെ കൈയ്യില്‍ നിന്നും നേരിട്ടേ, അതിപ്പോള്‍ പൈസയാണെങ്കില്‍ പോലും വാങ്ങിക്കാന്‍ പാടുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഭയങ്കര വളര്‍ച്ച അതുകൊണ്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസില്‍ നിന്ന് ചെക്ക് വാങ്ങിച്ചോണ്ട് പോകണം എന്നായിരുന്നു എന്നോട് അപ്പച്ചന്‍ സാര്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, സര്‍ തന്നെ എനിക്ക് ചെക്ക് തരണമെന്ന്, പുള്ളിക്ക് അത് ഭയങ്കര അഭിമാനമായി തോന്നി. പുള്ളി വന്ന് ഈ 2500ന്റെ ചെക്ക് കൈയ്യില്‍ വെച്ച് തന്നിട്ട് അതിലെ പൂജ്യം കണ്ടോ എന്ന് എന്നോട് ചോദിച്ചു. ആ പൂജ്യത്തിന്റെ എണ്ണം കൂട്ടി കൊണ്ടുവരണം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.

അപ്പച്ചന്‍ സാറിന്റെ കാര്യം വ്യത്യസ്തമായിരുന്നു. തന്നെ അതിന് ശേഷം എപ്പോ കണ്ടാലും, സാധാരണ എല്ലാവരും ചോദിക്കുന്നത് പോലെ വീട്ടിലെ വിശേഷം എങ്ങനെ, എല്ലാവരും സുഖമായിരിക്കുന്നോ പോലുള്ള ചോദ്യങ്ങളല്ല ചോദിക്കുക. പക്ഷേ എന്നോട് നേരെ തിരിച്ചായിരുന്നു. ഇപ്പോള്‍ എത്രയാണ് വാങ്ങുന്നത്. പൂജ്യമെത്ര കൂടി എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Vijayasree Vijayasree :