അമ്പത് ലക്ഷത്തിലധകം പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളും ടെക്നീഷ്യന്മാരും ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
കേരളത്തില്‍ 1200 ഓളം ഫിലിം റെപ്രസെന്റേറ്റീവുമാരുണ്ട്. അവരില്‍ പകുതിയില്‍ അധികം പേര്‍ക്കും ജോലിയില്ല. ജോലിയുള്ളവര്‍ക്ക് ആണെങ്കില്‍ വല്ലപ്പോഴും മാത്രമാണ്. വലിയ പടങ്ങള്‍ വരുമ്പോള്‍ മാത്രം. ഈ കൊറോണക്കാലത്ത്, കഴിഞ്ഞ ഒന്നര രണ്ട് വര്‍ഷമായി അവര്‍ നരകയാതന അനുഭവിക്കുകയാണ്.
നടന്‍ സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തി സുരേഷും മാത്രമാണ് കുറച്ച് പൈസ അവരുടെ സിനിമ കളിക്കുന്ന റെപ്രസെന്റേറ്റീവുമാര്‍ക്ക് നല്‍കുന്നത്.
സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിലോ ഒരു ക്ഷേമനിധിയിലോ അംഗത്വമില്ല. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇവര്‍ക്ക് വരുമാനമില്ല. അതില്‍ പലരും വയോവൃദ്ധന്മായവരാണ്.
സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അതുകൊണ്ട് മലയാള സിനിമയില്‍ 50 ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും തങ്ങളെ സഹായിക്കണം എന്നാണ് ചാനലിലൂടെ ശാന്തിവിള ദിനേശ് അഭ്യര്‍ത്ഥിക്കുന്നത്.