ഇവനെകൊണ്ട് ഇതു മാത്രമേ പറ്റുള്ളൂ എന്ന് ആളുകള്‍ പറയുവാന്‍ തുടങ്ങി, തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ ആരംഭിച്ചുവെന്ന് സുരാജ് വെഞ്ഞാറമ്മൂട്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമാണ്.

ഹാസ്യ താരമായും സ്വഭാവനടനായും നടനായും പ്രേക്ഷകരെ ഒരു പോലെ പിടിച്ചിരുത്തുവാനും പ്രേക്ഷക പ്രതി സ്വന്തമാക്കുവാനും സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന് സാധിച്ചു. ഇപ്പോഴിതാ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആളുകള്‍ തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ ആരംഭിച്ചെന്ന് തുറന്നുപറയുകയാണ് സുരാജ്.

ഒരു കാലത്ത് ആളുകള്‍ എന്തിന്റെ പേരിലാണോ തന്നെ പ്രശംസിച്ചത് അതേ കാരണം കൊണ്ട് തന്നെ ആളുകള്‍ എന്നെ കുറ്റം പറഞ്ഞു. ഇവനെകൊണ്ട് ഇതു മാത്രമേ പറ്റുള്ളൂ എന്ന് ആളുകള്‍ പറയുവാന്‍ തുടങ്ങി. ഒരു മാറ്റം അപ്പോള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മായാവി എന്ന സിനിമ ലഭിക്കുന്നത്. അതില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തു. ഒരുപക്ഷേ ആ സിനിമ ലഭിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത് എന്നും സുരാജ് പറയുന്നു.

സിനിമയില്‍ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകന്‍ കാശിനാഥനും രണ്ടാമത്തെ മകന്‍ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്താണ് സുരാജും കുടുംബവും താമസിക്കുന്നത്.

Vijayasree Vijayasree :