മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോണ്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് കുടുംബസമേതം കേരളത്തില്‍ അവധി ആഘോഷിക്കുവാന്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
2011 ലാണ് ബോളിവുഡ് നടി സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരാകുന്നത്. സിഖ് ആചാര പ്രകാരവും ജൂത ആചാര പ്രകാരവുമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഈയ്യടുത്ത് ഫീറ്റ് അപ്പ് വിത്ത് ദ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാനായി സണ്ണി ലിയോണ്‍ എത്തിയിരുന്നു.
ഇതില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. എന്തുകൊണ്ടാണ് താന്‍ വെബ്ബറിനെ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു സണ്ണി നല്‍കിയത്. വെബ്ബറിന്റെ ഡാന്‍സ് ആണ് സണ്ണി ലിയോണ്‍ പറഞ്ഞ രസകരമായ കാരണം.
ഡാനിയേലിന്റെ ഡാന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനവനെ വിവാഹം കഴിച്ചത്. എന്ത് സംഭവിച്ചാലും അവന്റെ ഒരു സ്റ്റെപ്പ് കണ്ടാല്‍ എല്ലാം അടിപൊളിയാകുമെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പിന്നീട് താരം ബോളിവുഡില്‍ അരങ്ങേറുകയായിരുന്നു. ജിസം 2 ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.
ഹിന്ദിയ്ക്ക് പുറമെ മറ്റ് പല ഭാഷകളിലും നിറ സാന്നിധ്യമാണ് സണ്ണി ലിയോണ്‍. മലയാളത്തില്‍, മമ്മൂട്ടി ചിത്രമായ മധുരരാജയിലെ മോഹമുന്തിരി എന്ന ഗാനത്തിലൂടെയാണ് സാന്നിധ്യം അറിയിച്ചത്. രംഗീല എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ മലയാള ചിത്രമായ ഷീറോയുടെ ചിത്രീകരണ തിരക്കുകളിലാണ് സണ്ണി ലിയോണ്‍ ഉള്ളത്. മലയാളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.