സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ച് പോകില്ല.., ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ട് വേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും നടന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രെഖപ്പെടുത്തി എത്താറുള്ള താരത്തിന്റെ വാക്കുകള്‍ വൈറലാാറുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ച് പോകില്ലെന്ന് പറയുകയാണ് ശ്രീനിവാസന്‍.

ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ട് വേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.

സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കും.

ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

Vijayasree Vijayasree :