അതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് പോസിറ്റീവ് ആയി, ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്നങ്ങള്‍; ശരണ്യയുടെ വേദനിപ്പിക്കുന്ന വിവരവുമായി സീമ ജി നായര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതായ നടിയാണ് ശരണ്യ ശശി. അഭിനയ രംഗത്ത് സജീവമല്ലെങ്കില്‍ കൂടി താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ക്യാന്‍സര്‍ എന്ന മഹാമാരിയ്‌ക്കെതിരെ പോരാടുകൊണ്ടിരിക്കുകയാണ് ശരണ്യ. താരത്തിനും കുടുംബത്തിനുമൊപ്പം സഹായത്തിനായി എപ്പോഴും ഉണ്ടായിരുന്നത് നടി സീമ ജി നായരാണ്. ശരണ്യയുടെ ആരോഗ്യകാര്യങ്ങളും വിശേഷങ്ഹളുമെല്ലാം താരമാണ് ആരാധകരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ശരണ്യയുടെ വേദനിപ്പിക്കുന്ന ഒരു വിശേഷം പങ്കുവെക്കുകയാണ് ജീമ ജി നായര്‍.

പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. സ്പൈനല്‍ കോഡിലേക്ക് അസുഖം സ്പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി നടത്താന്‍ കഴിയില്ല. കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ത്ഥനയും കരുതലുമാണ് വേണ്ടതെന്ന് സീമ പറഞ്ഞു.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ പലരും മുന്നിട്ടെത്തി.

സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായര്‍ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായര്‍ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടില്‍ കഴിഞ്ഞസ ശരണ്യയെ സീമ ജി നായര്‍ വൈറ്റിലയിലെ തന്റെ വീട്ടില്‍ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സിനിമ-സീരിയല്‍ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നിരന്തരമായ ശസ്ത്രക്രിയകള്‍ കാരണം ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് കോതമംഗലം പീസ്വാലി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. എന്നാല്‍ ശരണ്യക്ക് വീണ്ടും വയ്യാതാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.സര്‍ജറി വിജയകരമായി കഴിഞ്ഞ വിവരം കഴിഞ്ഞദിവസം സീമ ജി നായരാണ് ശരണ്യയുടെ പ്രിയപ്പെട്ടവരേയും ആരാധകരേയും അറിയിച്ചത്. ശരണ്യയുടെ ഏക വരുമാനത്തില്‍ ആയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ ശരണ്യയെ രോഗം പിടികൂടിയതോടെ പരിതാപകരമാകുകയായിരുന്നു അവസ്ഥ. അന്നു മുതല്‍ ഇന്നു വരെയും ശരണ്യയുടെ ചികിത്സാ ചിലവിനും മറ്റുമുള്ള പണം സ്വരൂപിക്കുന്നതും ഒപ്പമുള്ളതും സീമ ജി നായരാണ്. അടുത്തിടെ ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിലൂടെയാണ് ശരണ്യയുടെ വിശേഷങ്ങള്‍ മിക്കതും ആരാധകര്‍ അറിയുന്നത്. പലപ്പോഴും ശരണ്യയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

Vijayasree Vijayasree :