അല്ലു അര്‍ജുന്റെ പുഷ്പയെ മറിക്കടക്കാനാകാതെ ടോം ഹോളണ്ട് ചിത്രം സ്‌പൈഡര്‍മാന്‍; നോ വേ ഹോം, കണക്കുകള്‍ ഇങ്ങനെ

ടോം ഹോളണ്ട് ചിത്രം സ്‌പൈഡര്‍മാന്‍; നോ വേ ഹോമിന്റെ ഇന്ത്യയിലെ കളക്ഷന്‍ 210 കോടി പിന്നിട്ടെന്ന് റിപ്പോര്‍ട്ട്. 211 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി ഈ സിനിമ ഇതുവരെ വരുമാനമുണ്ടാക്കിയത്. വെള്ളിയാഴ്ച മാത്രം 50 ലക്ഷം രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

എന്നാല്‍ ഇതൊക്കെയാണെങ്കിലും അല്ലു അര്‍ജുന്റെ മാസ് ചിത്രം പുഷ്പയേക്കാള്‍ കുറവാണ് വെള്ളിയാഴ്ചയിലെ സ്‌പൈഡര്‍മാന്റെ കളക്ഷന്‍. വെള്ളിയാഴ്ച മാത്രം 75 ലക്ഷം രൂപയാണ് പുഷ്പയുടെ കളക്ഷന്‍. ഡിസംബര്‍ 16നായിരുന്നു ആഗോള തലത്തില്‍ സ്‌പൈഡര്‍മാന്‍ റിലീസ് ചെയ്തത്.

ലോകത്ത് ഏറ്റവുമധികം വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമെന്ന ബഹുമതിക്കടുത്താണ് നിലവില്‍ നോ വേ ഹോം. 2.04 ബില്യണ്‍ ഡോളറുമായി 2018 ചിത്രം അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ ആണ് നിലവില്‍ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ നിന്നും 227 കോടിയായിരുന്നു ഇന്‍ഫിനിറ്റി വാര്‍ നേടിയത്.

മുന്‍ സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ അഭിനയിച്ച സെന്‍ഡയ, ജേക്കബ് ബറ്റലോണ്‍, ജോണ്‍ ഫാവ്‌റോ, മാരിസ ടോമി, ആല്‍ഫ്രഡ് മോളിന, ജാമി ഫോക്‌സ് എന്നിവര്‍ അഭിനയിച്ച അതേ റോളുകള്‍ വീണ്ടും പുതിയ സ്പൈഡര്‍മാന്‍ പതിപ്പിലും എത്തുന്നുണ്ട്.

Vijayasree Vijayasree :