എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം; നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കന്നഡ നടിയായ സൗജന്യയെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത്ത് ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
അതേസമയം, ഫ്ളാറ്റില്‍ നിന്നും മൂന്ന് ദിവസം മുമ്പ് എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പാണ് നടി ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ നടി പറയുന്നു.

എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം, താന്‍ വിഷാദ രോഗത്തിലാണെന്നും ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സൗജന്യ കുറിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി എത്തിയ നടിയുടെ വിയോഗ വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

Vijayasree Vijayasree :