ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് സോനം കപൂര്‍. സോനം അമ്മയാകുന്നു എന്ന് ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോനം തന്റെ ഗര്‍ഭത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. മാസമുറയുടെ ആദ്യ ദിനത്തില്‍ ഹോട്ട് വാട്ടര്‍ ബാഗും വച്ച്, ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നു എന്നാണ് താരം തന്റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത്.
ഒരു വര്‍ഷത്തിലേറെയായുള്ള ലണ്ടന്‍ വാസത്തെ തുടര്‍ന്ന് സോനം കപൂര്‍ അടുത്തിടെയാണ് മുംബൈയിലേക്ക് മടങ്ങിയത്. അപ്പോള്‍ മുതല്‍ താരം ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ ബോളിവുഡില്‍ പ്രചരിച്ചിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍ പാണ് സോനം കപൂര്‍ തന്റെ കൂട്ടുകാരനും വ്യവസായിയുമായ ആനന്ദിനെ വിവാഹം കഴിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ദി സോയ ഫാക്ടറര്‍’, അനുരാഗ് കശ്യപ്, അനില്‍ കപൂര്‍ എന്നിവരോടൊപ്പമുള്ള ‘എ കെ വേഴ്‌സസ് എ കെ’ എന്നിവയാണ് സോനം അഭിനയിച്ച് ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രങ്ങള്‍.
ദക്ഷിണ കൊറിയന്‍ ത്രില്ലറിന്റെ റീമേക്കായ ‘ദി ബ്ലൈന്‍ഡ്’ ആണ് ഇനി റിലീസ് ആവാനുള്ള സോനം ചിത്രം. ഒരു സീരിയല്‍ കില്ലറിനെ തേടി നടക്കുന്ന, കാഴ്ചയില്‍ വെല്ലുവിളി നേരിടുന്ന ഒരു പോലീസുകാരിയായി സോനം വേഷമിടുന്നു.