സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍, കമന്റുമായി ആരാധകരും

2017 ല്‍ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. പ്രേതം2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കണ്‍ഫഷന്‍ ഓഫ് എ കുക്കൂ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയാകുന്നത്.

മോഹന്‍ലാല്‍ ചിത്രം റാമില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ ദുര്‍ഗ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
റെബലായി ഉള്ള താരത്തിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കറുത്ത കളര്‍ ഡ്രസില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് അനൂപ് ചാക്കോ ആണ്. സിഗരറ്റ് വലിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം എന്ന കുറുപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

ഈ വര്ഷം ഏപ്രിലില്‍ ആയിരുന്നു താരത്തിന്റെ വിവാഹം. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനായിരുന്നു വരന്‍. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

Vijayasree Vijayasree :