ആറാം മാസത്തില്‍ മകന്റെ ചിത്രവുമായി ശ്രേയ ഘോഷാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലായിരുന്നിട്ട് കൂടി മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രേയ. മനോഹരമായ കുറിപ്പും ചിത്രത്തോടപ്പം താരം പങ്കുവെച്ചു. എല്ലാവര്‍ക്കും ഹായ്…. ഞാന്‍ ദേവ്യനാണ്. എനിക്ക് ഇന്ന് 6 മാസം തികയുന്നു. ഇപ്പോള്‍ ഞാന്‍ എനിക്ക് ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കുകയാണ്.

പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കുന്നതിലും ചിത്ര പുസ്തകങ്ങള്‍ വായിക്കുന്നതിലും മണ്ടത്തരങ്ങള്‍ കേട്ട് ഉറക്കെ ചിരിക്കുന്നതിലും എന്റെ അമ്മയുമായി ആഴത്തിലുള്ള സംഭാഷണങ്ങളില്‍ നടത്തുന്നതിലും തിരക്കിലാണ്. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി. ആദ്യമായാണ് മകന്റെ ചിത്രം പങ്കുവെക്കുന്നത്.

മലയാളിയല്ലെങ്കിലും മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയാ ഘോഷാല്‍. സ്വരമാധുരി കൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായികയായി മാറി ഈ ബംഗാള്‍ സ്വദേശി. മലയാളം അറിയാതിരുന്നിട്ടും മലയാള ഗാനങ്ങള്‍ അക്ഷര ശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത. ശ്രേയയുടെ ഭര്‍ത്താവ് ശൈലാദിത്യയാണ്.

ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേയ്ക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ബോളീവുഡ് ചലച്ചിത്രപിന്നണി രംഗത്താണു കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിക്കുന്നു ശ്രേയ. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002, 2005, 2007, 2008 എന്നീ വര്‍ഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു.

Vijayasree Vijayasree :