കഥാപാത്രത്തിന് വേണ്ടി സമാന്തയെ കറുപ്പിക്കുന്നതിന് പകരം ഇരുണ്ട നിറമുള്ള നായികയെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്; 2021 ആയിട്ടും എന്ത് കൊണ്ടാണ് ഇന്ത്യയില്‍ ഇങ്ങനെ.., വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ആമസോണ്‍ പ്രൈം സീരീസായ ഫാമിലി മാനിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോഴിതാ പുതിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ ചിത്രം തമിഴ് ജനതയെ മോശമായി ചിത്രീകരിക്കുന്നു എന്നതിന്റെ പേരില്‍ പ്രതിഷേധം നടന്നിരുന്നു. പ്രദര്‍ശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ് സംഘടനകള്‍ കേന്ദ്രത്തിന് കത്ത് അയക്കുകയും ചെയ്തുരുന്നു.

സീരീസിലെ സമാന്തയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും മികച്ച പ്രതികരണമാണ് സമാന്തയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ കാരണവും സമാന്തയുടെ കഥാപാത്രം തന്നെയാണ്. 2021 ആയിട്ടും എന്ത് കൊണ്ടാണ് ഇന്ത്യയില്‍ കറുത്ത നിറമുള്ള കഥാപാത്രങ്ങള്‍ക്ക് വെളുത്ത നിറമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.

രാജി എന്ന കഥാപാത്രത്തിന് വേണ്ടി സമാന്തയെ കറുപ്പിക്കുന്നതിന് പകരം അതേ നിറമുള്ള നായികയെ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നാണ് മൂവി ബിറ്റ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന കുറിപ്പില്‍ പറയുന്നത്. രാച്ചിയമ്മയെ അഭിനയിച്ച പാര്‍വ്വതിയുടെ കാര്യവും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം;

സമന്തയുടെ പെര്‍ഫോമന്‍സിനെ ഒരു കുറ്റവും പറഞ്ഞട്ടില്ല, നിറം കറുപ്പായത് കൊണ്ട് മാത്രം സിനിമ സ്വപ്നം വിദുരമാവുന്ന എത്രയാളുകള്‍ ഇവിടെ ഉണ്ടെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല,അങ്ങനെയൊരു ഇന്‍സസ്ട്രിയില്‍ ഡാര്‍ക്ക് skinned ആയ charactersine വേണ്ടപ്പോഴും അവര്‍ ഇങ്ങനെ കളറടിച്ചു അഭിനയിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്താണ് അവസ്ഥ, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കാലങ്ങളായി ബോളിവുഡില്‍ കണ്ട് വരുന്ന പരിപാടിയാണ്,സാമന്ത ആ റോള് നന്നായി ചെയ്തത് കൊണ്ട് ഈ വിഷയത്തേക്കുറിച്ച സംസാരിക്കരുത് എന്നാണോ, സാമന്ത അല്ല ഇവിടത്തെ ഇഷ്യൂ കാങ്ങളായി oppressed aayi കിടക്കുന്ന ഒരു കമ്മ്യൂണിറ്റിയുടെ representation ആണ്,
സമാന്ത ഒരു മാതൃക മാത്രമാണ്.

കുറച്ചു നാള്‍ മുമ്പ് പാര്‍വതി-രാച്ചിയമ്മ വിഷയത്തില്‍ സംവിധായകന്‍ വേണുവിന്റെ മറുപടി ഇതായിരുന്നു, ഒരേസമയം ഒരു കറുത്ത പാര്‍വതിയും വെളുത്ത പാര്‍വതിയും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കറുത്ത പാര്‍വതിയെ cast ചെയ്യുമായിരുന്നു എന്ന്, ഇതേ പരാതി തന്നെയാണ് കാലങ്ങളായി മാക്കേഴ്‌സിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം, അവസരങ്ങള്‍ കൊടുക്കാതെ എങ്ങനെയാണ് കറുത്ത പാര്‍വതിമാര്‍ ഉണ്ടാവുന്നത്?

എങ്ങനെയാണ് ബ്ലാക്ക് skinned ആയ നായികമാര്‍ ഉയര്‍ന്ന വരുന്നത്, സാമാന്തയുടെ പെര്‍ഫോമന്‍സ് അടിപൊളിയായിരുന്നു എന്നത് കൊണ്ട് ഈ രാഷ്ട്രിയം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലാതാവുമോ, ഈ രാഷ്ട്രിയം ചര്‍ച്ച ചെയ്യാന്‍ ലേറ്റസ്റ്റ് സാമന്ത ഇഷ്യൂ ഉപയോഗിച്ചന്നെ ഒള്ളു, അല്ലാതെ ഇത് ഒരു സിനിമയുടെ വിഷയമല്ല,ചായം തേച്ച് കറുപ്പിക്കുന്ന പരുപാടി നിര്‍ത്തേണ്ടതാണ്, ബ്ലാക്ക് skinned ആയ actorsനെ മെയിന്‍ സ്ട്രമിലേക്ക് കൊണ്ട് വരേണ്ടതാണ്,നിറം കാരണം അവസരങ്ങള്‍ ഇല്ലാതാവുന്ന അവസ്ഥയുമൊക്കെ മാറേണ്ടതാണ് ‘

Vijayasree Vijayasree :