കറുപ്പുനിറം ആയതിന്റെ പേരില്‍ ഡാന്‍സ് ഗ്രൂപ്പില്‍ നിന്നടക്കം തന്നെ ഒഴിവാക്കിയിട്ടുണ്ട്; ആദ്യമൊക്കെ കറുത്ത ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളത് പോലെ തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല; നിറത്തിന്റെ പേരില്‍ വിവേചനവും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സയനോര

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇടയ്ക്ക് വെച്ച് താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. എന്നാല്‍ ഇപ്പോഴിതാ കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ വിവേചനവും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സയനോര. കറുപ്പുനിറം ആയതിന്റെ പേരില്‍ ഡാന്‍സ് ഗ്രൂപ്പില്‍ നിന്നടക്കം തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ഒരു ചാനല്‍ പരിപാടിയില്‍ വിശേഷം പങ്കുവെയ്ക്കവെ താരം പറഞ്ഞത്.

ശരിക്കും നിറം കുറഞ്ഞതിന്റെ പേരില്‍ തനിക്ക് ആയിരുന്നില്ല പ്രശ്നം. നേരത്തെയും തനിക്ക് നേരെ വന്ന കളിയാക്കലുകളെ കുറിച്ച് സയനോര പറഞ്ഞിരുന്നു. ഇതിലൊന്നും വലിയ കാര്യമില്ല എന്നാണ് താനിപ്പോഴും പറയുന്നത്, ഇപ്പോള്‍ സമൂഹം ഒരുപാട് മാറി വരുന്നുണ്ട്.

ആദ്യമൊക്കെ കറുത്ത ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളത് പോലെ തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ചിന്തകളില്‍ ഒക്കെ ഒരുപാട് മാറ്റം വന്നു. ഇപ്പോഴുള്ള നിരവധി റിയാലിറ്റിഷോകളില്‍ വെച്ച് ഇത്തരം തമാശകള്‍ കേട്ട് താനടക്കമുള്ളവര്‍ ചിരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

അടുത്തിടെ സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സയനോര പങ്കുവെച്ചുരുന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൂടുതലും സയനോരയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സൈബര്‍ ആങ്ങളമാരുടെ വിമര്‍ശനം. തുടര്‍ന്ന് അതേ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള സയനോരയുടെ അന്നത്തെ ശക്തമായ മറുപടി.

Vijayasree Vijayasree :