‘ഞങ്ങളുടെ പ്രിയപ്പെട്ടവള്‍’; മെഹര്‍ എല്ലാവരോടും ഹായ് പറയുന്നു, മകളെ പരിചയപ്പെടുത്തി സിജു വില്‍സന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സിജു വില്‍സന്‍. തനിക്ക് കുഞ്ഞു പിറന്ന സന്തോഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് സിജു. മെഹര്‍ സിജു വില്‍സണ്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

ഞങ്ങളുടെ പ്രിയപ്പെട്ടവളെ പരിചയപ്പെടുത്തുന്നു ‘മെഹര്‍ സിജു വില്‍സണ്‍’. മെഹര്‍ എല്ലാവരോടും ഹായ് പറയുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സിജു കുറിച്ചത്. കഴിഞ്ഞ മാസമാണ് സിജു വില്‍സനും ഭാര്യ ശ്രുതിയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.

അതേസമയം, വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് സിജു അഭിനയിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Vijayasree Vijayasree :