നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സിജു വിത്സന്. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ശ്രുതി വിജയനെ ആദ്യമായി കാണുന്നത് വരെ ദീപാവലി ദിവസം എനിക്ക് ഒരു സാധാരണ ദിവസം മാത്രമായിരുന്നെന്ന് സിജു വിത്സണ്. ദീപാവലി ദിനത്തിലാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിത്യസ്തമായ ഒരു ആശംസ.
എട്ട് വര്‍ഷം മുമ്പ് നവംബര്‍ 3-ന് ശ്രുതി വിജയനെ ആദ്യമായി കാണുന്നത് വരെ ദീപാവലി ദിവസം എനിക്ക് ഒരു സാധാരണ ദിവസം മാത്രമായിരുന്നു.ഈ ദിവസം ഞങ്ങള്‍ക്ക് എന്നും സ്പെഷലാണ്. ഹാപ്പി ഫസ്റ്റ് മീറ്റ് അപ്പ് ഡേ മെഹറിന്റെ അമ്മേയെന്നാണ് സിജു കുറിച്ചത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
മേയിലാണ് സിജുവിനും ഭാര്യ ശ്രുതിക്കും മകള്‍ മെഹറിന് ജനിച്ചത്. 2017 ല്‍ ക്രിസ്ത്യന്‍ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗി’ല്‍ നായകനായി തിളങ്ങിയിരുന്നു. നടന്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു.
നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്, സിജു നിര്‍മ്മിച്ച ചിത്രം ‘വാസന്തി’ കഴിഞ്ഞ വര്‍ഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഇതേവര്‍ഷം തന്നെയാണ് ചരിത്രപ്രാധാന്യമുള്ള സിനിമ ‘പത്തൊന്‍പതാം നൂറ്റാണ്ടില്‍’ നായകനാവുന്നതും.