മലയാളികള്‍ക്ക് ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സഹോദരിമാരുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്യാമിലി തന്റെയും ചേച്ചി ശ്യാലിനിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ, ശ്യാമിലിയുടെ ജന്മദിനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. അനിയത്തിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ശാലിനിയും സഹോദരന്‍ റിച്ചാര്‍ഡും. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തില്‍ ശ്യാമിലിയായികുന്നു നായിക. സിദ്ധാര്‍ത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.
എന്നാല്‍ രണ്ടാം വരവില്‍ നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളില്‍ മുഴുകുകയായിരുന്നു ശ്യാമിലി.
കുട്ടിക്കാലം മുതല്‍ തന്നെ ചിത്രകലയില്‍ താല്‍പര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിങ് എക്‌സ്ബിഷനില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ diverse perceptions’ എന്ന പേരില്‍ ബെംഗളൂരുവിലെ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആര്‍ട് സ്‌പെയ്‌സില്‍ സംഘടിപ്പിച്ച എക്‌സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ശാലിനി. പൊതുചടങ്ങുകളിലും പാര്‍ട്ടികളിലുമെല്ലാം അപൂര്‍വ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ പോലും ആക്റ്റീവല്ല താരം.