സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 25,000 രൂപ രൂപ തട്ടിയെടുത്തതായി പരാതി. മുക്കം മണാശ്ശേരിയി സ്വദേശിയായ കലാകാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉണ്ണി മുകുന്ദനും, മഞ്ജു വാര്യരും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ‘കണ്ണീരും കിനാവും’ എന്ന സിനിമയില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് അന്‍പതിനായിരം രൂപയാണ് അഞ്ചംഗ സംഘം ആവശ്യപ്പെട്ടത്.
വാഗ്ദാനം ചെയ്തത് മഞ്ജു വാര്യരുടെ അമ്മ വേഷമായിരുന്നു. 25,000 രൂപ കൈമാറിയ ശേഷമാണ് അങ്ങനെ ഒരു സിനിമയേ ഇല്ലെന്ന് കലാകാരി അറിഞ്ഞതെന്നാണ് പറയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.