റൈറ്റർ സാറേ… ശിവാഞ്ജലീ സീൻ വരുമ്പോൾ ഒന്ന് പ്രണയിക്കാൻ സമ്മതിക്കുമോ!! ‘ശിവാഞ്ജലീയം’ ഉടൻ വരുന്നു, കാത്തിരിപ്പിൽ ആരാധകർ…

കൂട്ടുകുടുംബത്തിന്റെ സ്നേഹവും കരുതലും മലയാളികൾക്ക് സമ്മാനിച്ച് കൊണ്ട് നമ്മുടെയൊക്കെ സ്വീകരണ മുറികളിലേക്ക് എത്തിയ സീരിയലാണ് സാന്ത്വനം. കെട്ടുറപ്പുള്ള കഥയോടൊപ്പം മികച്ച താരങ്ങളും ഒത്തുച്ചേര്‍ന്നതോടെ പരമ്പര മലയാളികള്‍ക്ക് സമ്മാനിക്കുന്നത് മനോഹരമായൊരു ദൃശ്യാനുഭവമാണ്.

രസകരമായ നിമിഷങ്ങളും കുടുംബത്തിന്റെ കെട്ടുറപ്പുള്ള രംഗങ്ങളുമെല്ലാം ആരാധകര്‍ ആഘോഷിക്കാറുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയം ശിവാഞ്ജലിയുടെ കുറുമ്പും പ്രണയവും നിറഞ്ഞ നിമിഷങ്ങള്‍ തന്നെയാണ്. ശിവന്‍ അഞ്ജലി എന്നീ ജോഡികളെ പ്രേക്ഷകര്‍ ഏറെ പ്രിയത്തോടെ വിളിക്കുന്നതാണ് ശിവാഞ്ജലി.

അടുത്ത ആഴ്‌ച ശിവാജ്ഞലിയുടെ പ്രണയ നിമിഷങ്ങൾ കാണാമെന്നു കാണിച്ചുകൊണ്ട്, കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പ്രൊമോ പുറത്തു വിട്ടിരുന്നു. സാന്ത്വനം ആരാധകരെല്ലാം ഇത് കണ്ടതുമുതൽ ഏറെ സന്തോഷത്തിലാണ് . കാരണം, സാന്ത്വനം സീരിയലിലെ ഏറ്റവും വലിയ ഹൈലൈറ്റ് ശിവാജ്ഞലിയുടെ റൊമാൻസ് തന്നെയാണ്.

നിങ്ങളിപ്പോള്‍ വലിയ ഹീറോയല്ലെ എന്ന് അഞ്ജലി പറയുമ്പോള്‍, എനിക്ക് ഹീറോയൊന്നും ആകേണ്ടെന്നും ഇങ്ങനെയൊക്കെ ജീവിച്ച്‌പോയാല്‍ മതിയെന്നുമാണ് ശിവന്‍ പറയുന്നത്. അപ്പോള്‍ ശിവന് മറുപടിയായി അഞ്ജലി പറയുന്നത് എനിക്ക് എന്നും നിങ്ങള്‍ ഹീറോ തന്നെയെന്നാണ്. കൂടാതെ അതിമനോഹരമായ പ്രണയനിമിഷങ്ങള്‍ കൂട്ടിക്കലര്‍ത്തിയ പ്രൊമോയാണ് പുതുതായി വന്നിരിക്കുന്നത്. ശിവനും അഞ്ജലിയും ഒന്നിച്ച് ബൈക്കില്‍ പോകുന്നതും, ശിവന്‍ അഞ്ജലിയെ നോക്കി കണ്ണിറുക്കുന്നതുമെല്ലാം പെട്ടന്നുതന്നെ വൈറലായിക്കഴിഞ്ഞു.

അടുത്തയാഴ്ച മുതല്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് പ്രണയാര്‍ദ്രമായ നിമിഷങ്ങളാകുമെന്ന് പറഞ്ഞാണ് ഏഷ്യാനെറ്റിന്റെ പ്രൊമോ വന്നിരിക്കുന്നത്. ‘നിങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന ആ പ്രണയത്തിന്റെ ശിവാജ്ഞലീയം ഉടന്‍.’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഉള്ളത്. പ്രൊമോയില്‍ പറയുന്നതുപോലെ ഷുഗര്‍ക്രഷ് നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

വീഡിയോയ്ക്ക് വന്നിരിക്കുന്ന മനോഹരമായ കമന്റുകള്‍ കണ്ടാല്‍മതി സാന്ത്വനം എത്രമാത്രം ആളുകളെ സ്വാധീനിച്ചു എന്ന് മനസ്സിലാക്കാന്‍. വീട്ടുകാരോടെന്ന പോലെയാണ് മിക്ക ആരാധകരും വീഡിയോയ്ക്ക് കമന്റ് ഇടുന്നത്.

എന്നാൽ, അതിനോടൊപ്പം തന്നെ ശിവനും അഞ്ജലിക്കും ഒന്ന് പ്രണയിക്കാനുള്ള സമയം കൊടുക്കണമെന്നും പറയുന്നുണ്ട്. ശിവാജ്ഞലി സീൻ വരുമ്പോൾ അവരുടെ ഇടയിൽ കണ്ണനും ദേവിക്കും സ്പേസ് കൊടുത്ത് ആ സീൻ കുളമാക്കരുത് എന്നാണ്… റൈറ്റർ മാമനോട് ആരാധകർക്കെല്ലാം പറയാനുള്ളത്,

വേറൊന്നും കൊണ്ടല്ല, അവരുടെ പ്രണയ നിമിഷങ്ങൾ ആരാധകർ ഒരുപാട് കാണാൻ ആഗ്രഹിക്കുന്നുണ്ട്. അതിനിടയിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ആ കെമിസ്ട്രി നന്നായിട്ട് വർക്ക് ആകില്ല. പ്രത്യേകിച്ചും, ശിവന്റെ ഈ സ്വഭാവത്തിൽ.

പിന്നെ ഇന്നത്തെ പ്രൊമോയിൽ കണ്ണനോട്, ശിവേട്ടന് ദേവേട്ടത്തിയും അപ്പുഏട്ടത്തിയും അഞ്ചുവും കഴിഞ്ഞേ, കണ്ണൻ സ്ഥാനമുള്ളൂ… എന്ന് പറഞ്ഞതുകൊള്ളാമായിരുന്നു. പക്ഷെ, ആദ്യമേ അഞ്ചു കഴിഞ്ഞിട്ടേ കണ്ണന് സ്ഥാനമുള്ളൂ… എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചും കൂടി കൊള്ളാമായിരുന്നു, എന്ന് തോന്നുന്നുണ്ടല്ലേ…

ഉള്ളത് പറഞ്ഞാൽ ശിവൻ അങ്ങനെ പറഞ്ഞത് വേറൊന്നും കൊണ്ടാകില്ല… പുറമെ ശിവൻ കാണിക്കുന്ന സ്വഭാവം അനുസരിച്ച്, അഞ്ജുവിന്റെ പേര് മാത്രം പറഞ്ഞാൽ ദേവേട്ടത്തിക്ക് എന്ത് തോന്നും എന്ന് കരുതിയിട്ടാകും.

എന്തൊക്കെ ആയാലും, സ്വാന്തനത്തിലെ ഇപ്പോഴത്തെ ഹൈലൈറ്റ് ശിവൻഞ്ജലി തന്നെയാണ്. ഓരോ എപ്പിസോഡും കഴിയുംതോറും കാണാനുള്ള ഇൻട്രസ്റ്റ് കൂടി വരുന്നതല്ലാതെ കുറയുന്നില്ല. ശിവജ്ഞലി ബൈക്കിൽ പോകുന്നതൊക്കെ കാണാൻ എല്ലാവരും കട്ട വൈറ്റിംഗിലാണെന്ന് അറിയാം കേട്ടോ…

Vijayasree Vijayasree :