നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അതിനു ശേഷം ശില്‍പയുടേതായി വന്ന പോസ്റ്റുകളും വാര്‍ത്തകളും എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ശില്‍പ പങ്കുവെച്ച എഴുത്തും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ചര്‍ച്ചയാവുന്നത്.
‘അവിടെയും ഇവിടെയുമൊക്കെ ചില തെറ്റുകള്‍ വരുത്താതെ നമുക്ക് നമ്മുടെ ജീവിതം രസകരമാക്കാന്‍ സാധിക്കില്ല. എന്നാല്‍ അതൊക്കെ അപകടം പിടിച്ചതോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ തെറ്റുകള്‍ ആകില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പക്ഷേ തെറ്റുകള്‍ തീര്‍ച്ചയായും ഉണ്ടാകും. നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ തന്നെയായിരിക്കും നമ്മുടെ വലിയ തെറ്റായി മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതും. അതൊക്കെ വെല്ലുവിളി നിറഞ്ഞതും ഉത്തേജിപ്പിക്കുന്നതുമായ അനുഭവങ്ങളായിരിക്കും. തെറ്റുകളിലൂടെയല്ല, മറിച്ച് ഓരോരുത്തരില്‍ നിന്നും നമ്മളത് പഠിക്കുകയാണ്.
ഞാന്‍ മനപൂര്‍വ്വം തെറ്റുകള്‍ വരുത്താന്‍ പോവുകയാണ്. ഞാന്‍ എന്നോട് തന്നെ ക്ഷമിക്കുകയും അതില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്നുമാണ് ശില്‍പ ഷെട്ടി പുതിയ പോസ്റ്റിലൂടെ പറയുന്നത്.
അതേ സമയം ശില്‍പയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ്കുന്ദ്രയുടെ അറസ്റ്റിന് ശേഷം നടി തന്റെ ജോലിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. കുറച്ച് നാളുകളായി നടി മാറി നില്‍ക്കുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശില്‍പ വീണ്ടും സജീവമായെന്നാണ് അറിയുന്നത്.
വിധികര്‍ത്താവായി ശില്‍പ എത്താറുള്ള ചാനലിലെ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാനാണ് നടി ആദ്യം പോയത്. അതുപോലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്.