ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാറൂഖാന്‍ സ്‌കൂള്‍ യൂണിഫോമിലുള്ള ചിത്രമാണ് താരത്തിന്റെ ഫാന്‍ പേജുകളിലടക്കം ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ ഒരു ആരാധകനാണ് ക്ലാസിലെ കുട്ടികള്‍ക്കൊപ്പം ഒരു കടയില്‍ നില്‍ക്കുന്ന ഷാറൂഖ് ഖാന്റെ ചിത്രം പങ്കുവെച്ചത്. ഇതോടെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു.
ഇത് ഒരു കഥാപാത്രമല്ല, ഷാരൂഖിന്റെ സ്‌കൂള്‍ കാലഘട്ടമാണെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പത്താന്‍ എന്ന ചിത്രത്തിലാണ് ഷാറൂഖ് ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം ഷാറൂഖ് ഖാന്‍ അഭിനയിക്കുന്ന പത്താന്‍ ഒരു സപൈ-ത്രില്ലറാണ്. ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നാണ് സൂചന.
2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന ആനന്ദ് എല്‍ റായ് ചിത്രത്തിലാണ് ഷാറൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍. 1992ല്‍ ബോളിവുഡ് സിനിമയായ ദീവാനക്ക് മുമ്പ് ടെലിവിഷനിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.