ബോളിവുഡ് സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ അറസ്റ്റിലായത്. എന്നാല്‍ നീണ്ട 25 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. ലഹരി മരുന്ന് ഉപഭോക്താവ് അല്ല ആര്യന്‍ ഖാന്‍, എന്നാല്‍ ഈ ലഹരി മരുന്ന് മാഫിയയിലെ ആളുകളുമായി ആര്യന് ബന്ധമുണ്ടായിരുന്നു എന്നും ഇതേ കുറിച്ച് ആര്യന് അറിവ് ഉണ്ടായിരുന്നു എന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
ജാമ്യം ലഭിച്ചെങ്കിലും ഒക്ടോബര്‍ 30 വരെ അര്‍തൂര്‍ റോഡ് ജയിലില്‍ തന്നെ ആര്യന്‍ കഴിയണം. അതിനിടയില്‍ ജയില്‍ ചെലവിനായി ഷാരൂഖ് ഖാന്‍ ആര്യന് നല്‍കിയ പണത്തെ കുറിച്ചുള്ള ചില വിവരങ്ങളും പുറത്ത് വന്നു. ജയില്‍ ചെലവിനായി ഷാരൂഖ് മകന് നല്‍കിയ 4500 രൂപ ബിസ്‌ക്കറ്റും വെള്ളവും വാങ്ങാനാണ് ആര്യന്‍ ഉപയോഗിച്ചത് എന്നാണ് വിവരം. മാത്രമല്ല, ഏതാനും പുസ്തകങ്ങളും ആര്യന്‍ വാങ്ങിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം കഴിഞ്ഞ ദിവസം ഷാരൂഖ് ആര്യനെ കാണാന്‍ ജയിലില്‍ പോയിരുന്നു. തനിയ്ക്ക് ഇവിടെയുള്ള സാഹചര്യം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നും, ഭക്ഷണം കഴിക്കാന്‍ തീരെ പറ്റുന്നില്ല എന്നും ആര്യന്‍ പറഞ്ഞുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതരോട്, ആര്യന് വീട്ടില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണം നല്‍കാന്‍ പറ്റുമോ എന്ന് ഷാരൂഖ് ചോദിച്ചു. എന്നാല്‍, നല്‍കുന്നതിന് കുഴപ്പം ഇല്ല എന്നും പക്ഷെ കോടതി അനുവാദം വാങ്ങണം എന്നുമായിരുന്നു ജയില്‍ അതികൃതരുടെ മറുപടി.
എന്നാല്‍ താരപുത്രനാണെന്ന യാതൊരു പരിഗണനും ആര്യന്‍ ആവശ്യപ്പെട്ടിട്ടും ഇല്ല, നല്‍കിയിട്ടും ഇല്ല. ജയില്‍ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ ബിസ്‌ക്കറ്റ് വാങ്ങി കഴിക്കുകയായിരുന്നുവത്രെ. കക്കൂസ് ഉപയോഗിക്കാനുള്ള അസൗകര്യം കാരണം വെള്ളവും ഭക്ഷണവും പോലും ശരിയായിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.