നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി കൃഷ്ണ. ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ മലയാള സിനിമാ മേഖലയിലേയ്ക്ക് കടന്നുവന്നത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന ശാന്തി ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ നീണ്ട നാളുകള്‍ക്ക് ശേഷമാണ് ശാന്തി കൃഷ്ണ തിരിച്ചെത്തിയത്. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ ഗംഭീര തിരിച്ചുവരവ്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിനു ശേഷം താരത്തിന് നിരവധി ചിത്രങ്ങളില്‍ ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒന്നും ഒന്നും മൂന്നില്‍ ശാന്തി കൃഷ്ണ അതിഥിയായി എത്തിയപ്പോഴുള്ള എപ്പിസോഡാണ്. തന്റെ വിവാഹ ജീവിതത്തിലുണ്ടായ പരാജയത്തെ കുറിച്ചും അതില്‍ നിന്ന് പുറത്ത് വന്നതിനെ കുറിച്ചുമൊക്കെയാണ് ശാന്തി കൃഷ്ണ പറയുന്നത്. ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ എന്നാണ ശാന്തി കൃഷ്ണ പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ” ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ, അത് സത്യമായ കാര്യമാണ്. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ സത്യസന്ധമായി മറുപടി നല്‍കാറുണ്ട് താനെന്നായിരുന്നു റിമി ടോമിയോട് ശാന്തി കൃഷ്ണ പറഞ്ഞത്. ഇനിയുള്ള കാലം ആരേയും ആശ്രയിക്കാതെ കഴിയണം, ഫോക്കസ്ഡായി മുന്നേറുക. ഞാന്‍ ആരേയും ആശ്രയിക്കാതെയാണ് ഇപ്പോള്‍ കഴിയുന്നത്, അതേറെ പ്രധാനപ്പെട്ട കാര്യമാണ്.
നമുക്ക് നല്ല സുഹൃത്തുക്കളും സ്വന്തമായിട്ട് എഫേര്‍ട്ട് എടുക്കാനും പറ്റുമെങ്കില്‍ വിഷമഘട്ടത്തെ അതിജീവിക്കാന്‍ കഴിയും. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ക്ലോസ് ഫ്രണ്ട്സും ഞാനും ചേര്‍ന്നാണ് ഈ വിഷമഘട്ടത്തെ അതിജീവിച്ചത്. അത് പോലെ തന്നെ മക്കളും കൂടെയുണ്ട്. മിഥുല്‍, മിതാലി ഇവരാണ് മക്കള്‍. അവരുടെ കാര്യം കൂടി ഞാന്‍ നോക്കണം. മാനസികമായി ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് എന്നെ ഡിപ്രഷനെ നേരിടാന്‍ പ്രാപ്തയാക്കിയത്. ആ സമയത്ത് എന്ത് ചോദിച്ചാലും നെഗറ്റീവായിരിക്കും. കഴിഞ്ഞത് കഴിഞ്ഞു, അത് പോട്ടെ. അത് ഡിലീറ്റ് ചെയ്ത് പോസിറ്റീവായിട്ട് നമ്മള്‍ ജീവിക്കണമെന്നും ശാന്തി കൃഷ്ണ” അഭിമുഖത്തില്‍ പറയുന്നു.
താരത്തിനോട് സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും റിമി ചോദിക്കുന്നുണ്ട്. സുകൃതം എന്ന സിനിമയില്‍ മമ്മൂട്ടിയേയും പക്ഷെയില്‍ മോഹന്‍ലാലിനേയും ഇട്ടിട്ട് പോയതിനെ കുറിച്ചായിരുന്നു റിമിചോദിച്ചത്.”ഇത്രയും പറയുന്നയാള്‍ സുകൃതത്തില്‍ മമ്മൂക്കയ്ക്ക് അസുഖം വന്നപ്പോള്‍ ഇട്ടിട്ട് പോയതല്ലേയെന്നായിരുന്നു റിമിയുടെ ചോദ്യം. അത് ആ കഥാപാത്രം അങ്ങനെയായിരുന്നല്ലോ, ഗൗതമിയുടെ ക്യാരക്ടര്‍ വന്നപ്പോള്‍ പുള്ളി അങ്ങോട്ട് പോയി, പിന്നെ ഇങ്ങോട്ട് വരുമ്പോള്‍ കൂടെ നില്‍ക്കണോ എന്നായിരുന്നു താരത്തിന്റെ മറുപടി.
പക്ഷെ സിനിമയില്‍ മോഹന്‍ലാലിനോട് കാണിച്ചതും വളരെ മോശമായി പോയി എന്നും റിമി പറയുന്നു. പക്ഷേ സിനിമയില്‍ ആ വയസാം കാലത്തെങ്കിലും പുള്ളിയെ ശോഭനയെ കാണാന്‍ സമ്മതിച്ചോ, എന്നും റിമിചോദിക്കുന്നു. ഇതേ ചോദ്യം പലരും ത ന്നോട് ചോദിച്ചിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു. കൂടാതെ ഈ സിനിമയില്‍ എത്തിയതിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. ”മോഹന്‍ലാലാണ് പക്ഷേയിലേക്ക് തന്നെ വിളിച്ചതെന്ന് ശാന്തി കൃഷ്ണ പറയുന്നു. കുറച്ച് നെഗറ്റീവായിരിക്കും, എന്റെ ഭാര്യയുടെ വേഷമാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു വെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ വീണ്ടും സിനിമയില്‍ സജീവമായിട്ടുണ്ട്. 2017 ല്‍ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണയുടെ മടങ്ങി വരവ്. ഷീല ചാക്കോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരികെ, വെളളാരം കുന്നിലെ വെള്ളി മീനുകള്‍, ഒരു രാത്രി ഒരു പകല്‍ എന്നിവയാണ് ഇനി വരാനുളള നടിയുടെ പുതിയ ചിത്രങ്ങള്‍.