എന്റെ മനസ്സില്‍ ഒരായിരം ലഡു പൊട്ടി മോനെ..; നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന് പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം മികച്ചതെന്ന് ഷമ്മി തിലകന്‍

നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നല്‍കിയത് മനസ്സില്‍ ലഡു പൊട്ടിയ അനുഭവമെന്ന് പറയുകയാണ് ഷമ്മി തിലകന്‍.

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാത്ത ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

‘നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന്, വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അതിനു വേണ്ടി ഇന്‍ഫോര്‍മര്‍ സ്‌കീം തുടങ്ങുമെന്നുമുള്ള പ്രഖ്യാപനമാണ് ഏറ്റവും മികച്ചതായി തോന്നിയത്..! (എന്റെ മനസ്സില്‍ ഒരായിരം ലഡു പൊട്ടി മോനെ) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മാത്രമല്ല, പരിസ്ഥിതി ദിനത്തില്‍ നടന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശന കമന്റുമായി എത്തിയ ആള്‍ക്ക് തക്കതായ മറുപടിയും താരം നല്‍കിയിരുന്നു. മല തുക്കുന്നതിനാല്‍ സംഭവിക്കുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്നങ്ങളെ കുറിച്ചാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

അതിന് താഴെയാണ് ‘പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ’ എന്നായിരുന്നു കമന്റ്. ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍ എന്നാണ് ഷമ്മി തിലകന്‍ മറുപടിയായി പറഞ്ഞത്.

Vijayasree Vijayasree :