നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി സീമ ജി നായര്‍

കോവിഡ് വ്യാപനം മൂലം ക്ലാസുകളെല്ലാം തന്നെ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. എന്നിരുന്നാലും ഇപ്പോഴും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അതിന് വേണ്ട സജീകരണം ഒരുക്കുന്നതിന് കഴിയുന്നില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങുന്നത്.

ഇത്തരത്തില്‍ കഷ്ടതയനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് നടി സീമ ജി നായര്‍. ആലുവ വെല്‍ഫെയര്‍ വില്ലേജിലേയും, നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കും താരം പഠനാവശ്യത്തിനായുള്ള മൊബൈല്‍ ഫോണ്‍ നല്‍കിയിരിക്കുകയാണ് താരം. സീമ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇനിയും മൊബൈല്‍ ഫോണുകള്‍ വേണമെന്ന് കുടുംബങ്ങള്‍ അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു എന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.

‘ആലുവ വെല്‍ഫെയര്‍ വില്ലേജിലെ കുഞ്ഞുങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനവശ്യത്തിനുള്ള 10 മൊബൈല്‍ ഫോണുകള്‍ കൈമാറി.. കൂടാതെ വിവിധ ഭാഗങ്ങളിലായുള്ള നിര്‍ധന കുടുംബങ്ങളിലെ 6 കുഞ്ഞുങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊടുത്തു..

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടിയിരുന്ന കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ സഹായിച്ച നിങ്ങളെവരുടെയും സഹകരണത്തിനു നന്ദി, സ്നേഹം അറിയിക്കുന്നു. ഇനിയും 8 ഓളം നിര്‍ധന കുടുംബങ്ങളില്‍ നിന്ന് ആവശ്യം അറിയിച്ചിട്ടുണ്ട്… തുടര്‍ന്നും എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷയോടെ സ്നേഹത്തോടെ.’

Vijayasree Vijayasree :