എന്റെ മോളെ നിങ്ങള്‍ കണ്ടില്ലേ ചിരിച്ചു സുന്ദരിയായി മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്നത്…, ശരണ്യയുടെ അമ്മയുടെ വാക്കുകള്‍ കേട്ട് സഹിക്കാന്‍ കഴിയുന്നില്ലെന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് ശരണ്യയെ യാത്രയാക്കിയെങ്കിലും സീമയ്ക്ക് ശരണ്യയുടെ മരണം ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല.

ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ശരണ്യയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ ഗീത. എന്റെ കഴിഞ്ഞ വീഡിയോ നിങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷം. ഞാന്‍ ശരണ്യയുടെ അമ്മയായി എത്തുമ്പോള്‍, നിങ്ങള്‍ തരുന്ന സ്‌നേഹം, കമന്റ്‌സ് വായിക്കുമ്പോള്‍ എനിക്ക് മനസിലാകും. ശരണ്യയുടെ അമ്മയായി ജീവിക്കാന്‍ പറ്റിയതല്ലേ എന്റെ ഏറ്റവും വലിയ പുണ്യം. പിന്നെ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്ത വച്ച എല്ലാവരെയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ശരണ്യയുടെ അമ്മ ഗീത സംസാരിച്ചു തുടങ്ങിയത്.

കഴിഞ്ഞവര്‍ഷം ഒന്നാം തീയതിയാണ് മോള്‍ ഈ ചാനല്‍ സ്റ്റാര്‍ട്ട് ചെയ്തത്. 2021 ല്‍ ജീവിതം പുതുമ ഉള്ളതാക്കാന്‍ വേണ്ടിയിട്ടാണ് അവള്‍ ഇത് തുടങ്ങിയതും. പക്ഷേ അവളുടെ പുതുമ ഇങ്ങനെ ആയി പോയല്ലോ എന്നും വാക്കുകള്‍ ഇടറിക്കൊണ്ട് അമ്മ സംസാരിക്കുന്നു. ദൈവത്തിനു അവളെ പിരിഞ്ഞിരിക്കാന്‍ ആകാത്തതുകൊണ്ടാകണം എന്റെ കൈയ്യില്‍ നിന്നും ദൈവം അവളെ കൊണ്ട് പോയത്. അവളുടെ അമ്മ ആയതു തന്നെയാണ് ഭാഗ്യം എന്നും ഗീത പറയുന്നു.

അവളുടെ വലിയ ആഗ്രഹം ആയിരുന്നു സില്‍വര്‍ ബട്ടണ്‍. കിട്ടാന്‍ വൈകിയപ്പോള്‍ പരാതിയും പരിഭവും ഒക്കെ അതിന്റെ പേരില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ കിടക്കയില്‍ വച്ച് ആണ് ഇത് നമ്മള്‍ക്ക് കിട്ടുന്നത്. അവളുടെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ ഇത് ചേര്‍ത്ത് വച്ചിട്ട് രോഗം മാറി വീടെത്തുമ്പോള്‍ നമുക്ക് ഇതിന്റെ വീഡിയോ ഇടാം എന്നും പറഞ്ഞു. എന്നാല്‍ അവള്‍ നിരാശയോടെ ഒന്ന് ചിരിച്ചു. ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. തിരിച്ചുവരില്ല എന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ടാകും. എന്റെ മോളെ നിങ്ങള്‍ കണ്ടില്ലേ ചിരിച്ചു സുന്ദരിയായി മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്നത് എന്ന് ആ അമ്മ പറയുമ്പോള്‍ കേള്‍ക്കുന്ന ഏതൊരാളുടെയും കണ്ണുകള്‍ അറിയാതെ നനഞ്ഞു പോകും. ആരാധകര്‍ ഇക്കാര്യം കമന്റുകളിലൂടെ പറയുന്നതും ഉണ്ട്.

ശരണ്യയുടെ വാക്കുകള്‍ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു. അമ്മ നല്‍കിയ പുതുവത്സാരാശംസകള്‍ക്ക് നന്ദി. ഇടക്കൊക്കെ വീഡിയോ ആയി വരണം…. ചിന്തകളിലേക്ക് പോവാതെ മനസ് എപ്പോഴും ആക്റ്റീവ് ആക്കി വയ്ക്കണം….ശരണ്യ ഒരു മാലാഖയെ പോലെ ദൈവത്തിനരികെ ഉണ്ട്… അമ്മയോടൊപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്….. ആക്റ്റീവ് ആയി ഇരിക്കു ട്ടോ എന്നുള്ള കമന്റ്‌സുകള്‍ നല്‍കിയാണ് അമ്മയുടെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. അമ്മ വല്ലാതെ ക്ഷീണിച്ചു പോയി. അമ്മയും സഹോദരങ്ങളുമൊക്കെ സമാധാനമായും സന്തോഷമായും ജീവിക്കണം. അതാണ് ശരണ്യ ചേച്ചിക്കും സന്തോഷം….. അമ്മ പുതിയ വീഡിയോകളുമായി വരണം. പരസ്യം വരുമ്പോ ഒട്ടും വിടാതെ കാണുന്നുണ്ട്. തീര്‍ച്ചയായും ഈ യു ട്യൂബ് വരുമാനം അമ്മക്കെന്നും ശരണ്യ ചേച്ചി നല്‍കുന്ന ഒരു സംരക്ഷണം തന്നെയായിരിക്കും …..ഒരു പാട് സ്‌നേഹം അമ്മയെന്നും ആരാധകര്‍ പറയുന്നു.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.

സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി ഭാരവും വര്‍ധിച്ചതോടെ ശരണ്യ അഭിനയം നിര്‍ത്തി. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നത്. നടി സീമാ.ജി.നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. ശരണ്യയുടെ മരണം താരത്തിന്റെ അമ്മയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

Vijayasree Vijayasree :