വിരുന്നിന് പോയ ഹരിയും അപര്‍ണയും സാന്ത്വനം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അപര്‍ണയുടെ ഡാഡിയായ തമ്പി സമ്മാനിച്ച ബുള്ളറ്റിലാണ് ഹരിയും അപ്പുവും തിരിച്ചെ സാന്ത്വനത്തിലക്ക് എത്തിയത്. ബുള്ളറ്റിലെത്തിയ ഹരിയേയും അപ്പുവിനേയും സ്വീകരിക്കാനായി ആദ്യമെത്തിയത് കണ്ണനായിരുന്നു. ഈ ബുള്ളറ്റ് ഞാനൊന്ന് ഓടിച്ച് നോക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ ആനപ്പുറത്ത് അണ്ണാന്‍ പോവുന്നത് പോലെ തോന്നും, നീ ഈ ബൈക്കൊന്നും ഓടിക്കാറായില്ല കണ്ണായെന്നായിരുന്നു അപ്പുവിന്റെ ഡയലോഗ്.
പാവം കണ്ണന്‍ എന്നാലും അങ്ങനെ പറയാണ്ടായിരുന്നു. തിരിച്ചെത്തിയ അപ്പുവിനെയും ഹരിയെയും സന്തോഷാത്തോടെ സ്വീകരിക്കുകയാണ് സാന്ത്വനം തറവാട് .മടങ്ങിയെത്തിയ ഹരിയെ ‘അമ്മ അടിമുടി ഒന്ന് നോക്കുന്നുണ്ട് . കൈയ്യിലും കഴുത്തിലുമായി ആഭരണങ്ങളുമായി ഹരിയെ കണ്ടതുകൊണ്ടാകാം. പക്ഷെ ഹരിക്ക് ഇപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയതുപോലെയാണ്.
അപ്പു തതന്റെ വീട്ടുകാരെ പോക്കി പറയാന്‍ കിട്ടുന്ന അവസരം ഒട്ടും തന്നെ പാഴക്കുന്നില്ല .ഡാഡിയെ നന്നായി ബൂസ്റ്റ് അപ്പ് ചെയുന്നുണ്ട് . ബൈക്ക് മാത്രമല്ല കൈയ്യിലും കഴുത്തിലുമായി ആഭരണങ്ങളും ഡാഡി ഹരിക്ക് സമ്മാനിച്ചിട്ടുണ്ടെന്നും അപര്‍ണ പറയുന്നുണ്ട്. ഇതൊക്കെ കേട്ട് നമ്മുടെ അഞ്ജലിക്ക് സങ്കടമാക്കുന്നുണ്ട്, ശിവേട്ടന് അച്ഛന്‍ സമ്മാനങ്ങളൊന്നും നല്‍കിയില്ലല്ലോയെന്നായിരുന്നു അഞ്ജലി ഓര്‍ത്തത്. അഞ്ജലിയുടെ സങ്കടം കണ്ടാല്‍ ശിവേട്ടന് സഹിക്കുമോ .. എന്റെ അച്ഛന്‍ ഇപ്പോള്‍ ഒരു നിവൃത്തിയില്ലാത്ത അവസ്ഥയിലായിപ്പോയി, കൈയ്യില്‍ കാശുണ്ടായിരുന്നെങ്കില്‍ അച്ഛനും ഇതുപോലൊക്കെ ചെയ്തേനെയെന്നായിരുന്നു അഞ്ജലി ശിവനോട് പറഞ്ഞത്. 140 രൂപയുടെ കൈലിയും 100 രൂപയുടെ ടീഷര്‍ട്ടുമുണ്ടെങ്കില്‍ ഞാന്‍ ഈ അമ്പലത്തറയിലെ അംബാനിയാണെന്നായിരുന്നു ശിവന്റെ മറുപടി.
കഴുത്തിലും കൈയ്യിലും സ്വര്‍ണവും ബൈക്കുമൊന്നും എനിക്ക് വേണ്ടെ് ശിവേട്ടന്‍ മുത്താണ് എന്നാണ് ശിവേട്ടന്‍ ഫാന്‍സ് പറയുന്നത് ഹരിയോടും അപ്പുവിനോടും നിങ്ങള്‍ ബ്രേക്ക് ഫസ്‌റ് കഴിച്ചോ എന്ന് ദേവി ചോദിക്കുന്നു . കഴിക്കാന്‍ നില്‍ക്കാന്‍ സമ്മതിക്കാതെയാണ് ഹരി തന്നെ കൂട്ടി വന്നത് എന്ന് അപ്പു പറയുന്നു . ഹരി ദേവിയുടെ കൈയില്‍ നിന്ന് ഇഡലി സാമ്പാറും വാങ്ങി കഴിയ്ക്കുന്നു .ഹരി കഴിക്കുന്നത് കണ്ടിട്ട് നീ അവിടെ പട്ടിണിയായിരുന്നോ എന്ന് ‘അമ്മ ചോദിക്കുന്നുണ്ട് . അമ്മയെ കുറ്റം പറയാന്‍ പറ്റില്ല ആ കഴിപ്പു കണ്ടാല്‍ ആരായാലും ചോദിച്ചു പോകും …പക്ഷെ അപ്പുവിനെ അത് ഇഷ്ടമാകുന്നില്ല … നീ എന്റെ വീട്ടുകരെ ഇന്‍സ്ലറ് ചെയ്തു എന്ന് പറഞ്ഞ ഹരിയോട് വഴക്കിടുന്നുണ്ട് .
വീട്ടിലെത്തിയതിന് ശേഷം വീണ്ടും ആഭരണങ്ങളെല്ലാം ഊരിമാറ്റി ഹരി, തമ്പി ആഭരണങ്ങള്‍ സമ്മാനമായി നല്‍കിയപ്പോള്‍ മുതല്‍ ഹരി അസ്വസ്ഥനായിരുന്നു . അപ്പിവിന്റെ നിര്‍ബന്ധം കൊണ്ട് നിര്‍ബന്ധം കൊണ്ട് ഹരിക്ക് അത് അണിയേണ്ടിവരുന്നു.. എന്നാല്‍ ഇതൊന്നും എനിക്ക് ചേരില്ല, എന്റെ ജോലിക്കും ഇത് പറ്റില്ലെ അപ്പുവിനോട് ഹരി നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാലും അപ്പു പിന്നെയും ഹരിയെ നിര്‍ബന്ധിച്ചുകൊണ്ടരിക്കും…… തമ്പി നല്‍കിയ സമ്മാനങ്ങള്‍ ഉപയോഗിക്കാന്‍ മടി കാണിക്കുമ്പോള്‍ അപ്പുവിന് ഹരിക്കുമിടയില്‍ പൊട്ടി തെറികള്‍ ഉണ്ടകാനുള്ള ചാന്‍സ് ഉണ്ട് .ശിവാജ്ഞലി റോമന്‍സ് ഇപ്പോള്‍ കുറവാണ് .. ഇനി വരും ദിവസങ്ങളില്‍ ഇവരുടെ സീനുകള്‍ കൂടുതല്‍ ഉണ്ടാകും എന്ന് കരുതുന്നു.
ബാലനെ കാണാന്‍ ഭാസ്‌കരന്‍ എത്തുന്നതാണ് പ്രമോയില്‍ ഉളളത്. തമ്പി സാറിന്റെ മനസ്സിലിരിപ്പ് ഭാസ്‌കരന്‍ ബാലനോട് പറയുമോ എന്തായാലും അത് നമ്മുക് കണ്ടു തന്നെ അറിയാം അത് മാത്രമല്ല ഹരിയുടെ വക മാസ്സ് ഡൈലോഗ് ഉണ്ട് ഇന്നത്തെ .. എന്റെ അച്ചന്‍ സാന്ത്വനം തറവാട്ടിലെ കൃഷ്ണന്‍കുട്ടിയാണ്. എന്റെ ഏട്ടന്‍ കൃഷ്ണാ സോറ്റര്‍സീലെ ബാലാകൃഷ്ണന്‍ എനിക്ക് ഇങ്ങനെ അകാനെ പറ്റും….ശിവന്‍ പറയുപോലെ ഇതാണ് ഹരി കൃഷ്ണന്‍ ഇങ്ങനെയാണ് ഹരി കൃഷ്ണന്‍.. ശിവന്‍ പറയുന്ന പോലെ ഹരി പറഞ്ഞപോള്‍ ഒരു സുഖം ബൈക്കും സ്വര്‍ണ്ണവും കിട്ടിയിട്ടും അതിന്റെ അഹങ്കാരം കാണിക്കാത്ത ഹരിയേട്ടന്‍ ആണ് ഇപ്പോഴത്തെ ശരിക്കുമുള്ള ഹീറോ ശിവേട്ടന്‍ മാത്രം അല്ല ഹരിയേട്ടനും ഹീറോ ആണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.