എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്; തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ചിത്രമായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റേത്. നിരവധി പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. തിരുവനന്തപുരത്തെ ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ ആ യാത്ര. 

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറാന്‍ പ്രചോദനം ആകുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

ചെറിയ സഹായങ്ങള്‍ ആണ് ചെയ്യുന്നതെന്നും ഹെവി ആയിട്ട് ചെയ്യാന്‍ ഞാന്‍ അംബാനീടെ മോനൊന്നുമല്ലല്ലോ എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.  

‘കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഇങ്ങനെ തന്നെയാണ്. എല്ലാ പരിപാടികള്‍ക്കും ബസിനു തന്നെയാണ് വരുന്നത്. കിട്ടുന്നതിന്റെ പകുതി ആയിരുന്നു ഞാന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തിരുന്നത്. എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല. കുറച്ച് കിട്ടുന്നുള്ളൂ. 

ആ കിട്ടുന്നതില്‍ നിന്നെടുത്തിട്ടാണ് ഞാന്‍ എന്റെ കാര്യം, സിനിമയുടെ കാര്യം, സാമൂഹ്യ സേവനം ഇത്രയും ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്. അത് നമ്മുടെ ഭാഗ്യം’, സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.


Vijayasree Vijayasree :