നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി കൃഷ്ണ. ഭരതന് ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ മലയാള സിനിമാ മേഖലയിലേയ്ക്ക് കടന്നുവന്നത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന ശാന്തി ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ നീണ്ട നാളുകള്‍ക്ക് ശേഷമാണ് ശാന്തി കൃഷ്ണ തിരിച്ചെത്തിയത്. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ ഗംഭീര തിരിച്ചുവരവ്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിനു ശേഷം താരത്തിന് നിരവധി ചിത്രങ്ങളില്‍ ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ നിദ്രയില്‍ അഭിനയിക്കേണ്ടി വന്ന ഒരു പ്രണയ രംഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ‘ഞാന്‍ അങ്ങനെ ഓവര്‍ റൊമാന്‍സ് ഒന്നും സിനിമയില്‍ ചെയ്തിട്ടില്ല. പക്ഷേ എന്റെ ആദ്യ ചിത്രമായ ‘നിദ്ര’യില്‍ ഒരു സീനുണ്ട്. ഞാനും നടന് വിജയ് മേനോനും കോവളം ബീച്ചില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്.
അതില്‍ ഓവര്‍ റൊമാന്റിക് ആകുന്ന അവസരത്തില്‍ ഞാന്‍ വിജയ് മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. അത് ആളുകള്‍ നോക്കി നില്‍ക്കെ ചെയ്യാന്‍ മടിയുണ്ടായിരുന്നു. പ്രത്യേകിച്ച് അമ്മ മാറി നിന്ന് കണ്ണുരുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായി. അത്രത്തോളം റൊമാന്റിക് ആകാന്‍ ഒന്നും എന്നെ കൊണ്ട് കഴിയില്ലെന്ന് അതോടെ മനസ്സിലായി. പിന്നീട് ഒരു സിനിമകളിലും ഓവര്‍ റൊമാന്റിക് ആയി ഞാന്‍ അഭിനയിച്ചിട്ടില്ല’ എന്നും താരം പറയുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ശാന്തി കൃഷ്ണയെ തിരിച്ചറിയാന്‍ അപര്‍ണ ഗോപിനാഥ് ചെയ്ത കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തന്നെ തിരിച്ചറിയാന്‍ യുവനടി അപര്‍ണ ഗോപിനാഥിന് ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നുവെന്ന് നടി ശാന്തികൃഷ്ണ തന്നെയാണ് പറഞ്ഞത്. എന്നാല്‍ അതൊരു മോശം കാര്യമായി താന്‍ കരുതുന്നില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു. സുവീരന് സംവിധാനം ചെയ്ത മഴയത്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കവെയാണ് ചേച്ചിയെക്കുറിച്ച് കൂടുതലറിയാന്‍ താന്‍ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നുവെന്ന് അപര്‍ണ ശാന്തി കൃഷ്ണയോട് പറഞ്ഞത്.
നേരത്തെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ചിത്രത്തിലെ നായകനായ നിവിന്‍ പോളി ആരാണെന്നറിയാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശാന്തി കൃഷ്ണയുടെ ആ വാക്കുകള്‍ പ്രേക്ഷകര്‍ ഒരു അഹങ്കാരമായാണ് എടുത്ത്. അതുമായി ബന്ധപ്പെട്ട് വന്‍ വിവാദവും ഉടലെടുത്തിരുന്നു. ഇന്ന് അപര്‍ണ ചെയ്തത് തന്നെയാണ് അന്നും താനും ചെയ്തതെന്ന് വിശദീകരിക്കുകയായിരുന്നു ശാന്തികൃഷ്ണ. തന്നെ തിരിച്ചറിയാന്‍ ഗൂഗിള്‍ നോക്കി എന്നത് തനിക്ക് വലിയ കാര്യമായി തോന്നിയില്ലെന്ന് ശാന്തി കൃഷ്ണ പറയുന്നു. വേണമെങ്കില്‍ എന്നെ അറിയില്ലെന്ന് പറഞ്ഞുവല്ലോ എന്ന് വിചാരിക്കാമായിരുന്നു.
എന്നാല്‍ താനത് തമാശയായേ എടുത്തുള്ളുവെന്നാണ് അവര്‍ പ്രതികരിച്ചത്. നിവിന്‍ പോളി വിഷയം വിവാദമാക്കിയതിനെ കുറിച്ചും ശാന്തി കൃഷ്ണ പ്രതികരിച്ചു. നേരത്തെ താന്‍ നിവിനെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് വിവാദമാക്കി. നിവിനെ അറിയില്ലെന്ന് പറഞ്ഞത് മാത്രം തലക്കെട്ടുകള്‍ നല്കി വിഷയം വളച്ചൊടിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. നിവിന്‍ പോളിയുമായി ബന്ധപ്പെട്ട എല്ലാവരും വിവാദമുണ്ടാക്കിയെങ്കിലും, അതൊരു നിസാര സംഭവമായിരുന്നു. കുറേക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് പുതിയ താരങ്ങളെ പരിചയമില്ലെന്നും നിവിന്റെ മുഖം കാണാന്‍ വേണ്ടിയായിരുന്നു ഗൂഗിള്‍ ചെയ്തതെന്നും ശാന്തികൃഷ്ണ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മറ്റുള്ളവര്‍ സംഭവത്തെ വിവാദമാക്കിയെടുത്തിരുന്നെങ്കിലും നിവിന്‍ അത് തമാശയായി മാത്രമേ കണ്ടുള്ളൂവെന്നും ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. സിനിമയും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്നു തോന്നിയതുകൊണ്ടാണ് വിവാഹ ജീവിതം മാത്രം തെരഞ്ഞെടുക്കുകയായിരുന്നു ശാന്തി കൃഷ്ണ. പിന്നീട് രണ്ടാം വിവാഹവും വേര്‍പെട്ടതോടെ വീണ്ടും സിനിമ ലോകത്തേക്ക് കടന്നു വരികയായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മയായിട്ടായിരുന്നു ശാന്തി കൃഷ്ണ അഭിനയിച്ചത്.