ആക്ടര്‍ എന്നതില്‍ ഉപരി ഒരു ജ്യേഷ്ഠനോടെന്ന പോലെയുള്ള ഇഷ്ടമാണ് ഇര്‍ഷാദിക്കയോട്; താന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഇര്‍ഷാദ് എന്ന് സംയുക്ത മേനോന്‍

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഇര്‍ഷാദ്. ഈ അടുത്ത് ഇറങ്ങിയ വൂള്‍ഫ് എന്ന ചിത്രത്തിലെ നടന്റെ ജോ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടനെക്കുറിച്ച് വാചാലയായിരിക്കുകയാണ് നടി സംയുക്ത മേനോന്‍. വൂള്‍ഫിന്റെ ചിത്രീകരണത്തില്‍ ഏറ്റവും അവസാനം ചേര്‍ന്ന വ്യക്തിയാണ് താനെന്ന് സംയുക്ത മേനോന്‍ പറയുന്നു. കോവിഡ് സമയത്ത് തനിക്ക് പല രീതിയിലുമുള്ള സഹായങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തോട് ഒരു ജ്യേഷ്ഠനോടുള്ള അടുപ്പമാണ് തനിക്കെന്നും നടി പറഞ്ഞു.

ഈ സിനിമയില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്യുന്നയാള്‍ ഞാനാണ്. സിനിമയുടെ ഷൂട്ടിങ്ങിന് റെഡി ആയി നില്‍ക്കുമ്പോഴാണ് ഞാന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്. കോവിഡിന്റെ പീക്ക് ആയി നില്‍ക്കുന്ന സമയത്ത് യാത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇന്റര്‍ സ്റ്റേറ്റ് ട്രാവല്‍ ഉണ്ടായിരുന്നു. ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ചതും കോണ്‍ടാക്റ്റ് ചെയ്തതും ഇര്‍ഷാദിക്കയാണ്. സാധാരണ ഗതിയില്‍ ഒരു സിനിമയുടെ പ്രൊഡക്ഷന്‍ ടീം ആയിരിക്കും അത്തരം കമ്മ്യൂണിക്കേഷന്‍സ് നടത്തുക.

പക്ഷെ ഇവിടെ ഇര്‍ഷാദിക്ക എന്നെ വിളിച്ച് കൃത്യമായി കാര്യങ്ങള്‍ അന്വേഷിച്ചത്. അന്ന് സംസാരിച്ചപ്പോള്‍ മുതല്‍ ഒരു കോ ആക്ടര്‍ എന്നതില്‍ ഉപരി ഒരു ജ്യേഷ്ഠനോടെന്ന പോലെയുള്ള ഇഷ്ടമാണ് ഇര്‍ഷാദിക്കയോട് ഉണ്ട്. ആസ് എ പേഴ്‌സണ്‍ നല്ല ഒരു വ്യക്തിയാണ്, എന്നോട് മാത്രമല്ല എല്ലാവരോടും നന്നായി പെരുമാറുന്ന ഒരു വ്യക്തിയാണ്. ഒരുപാടു ഇഷ്ടം തോന്നുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.

ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് കണ്ട് നല്ല പ്രശംസ അദ്ദേഹത്തിന് ലഭിക്കണമെന്ന് ഞാന്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു. അത് ആ വ്യക്തിത്വത്തോടുള്ള ഇഷ്ടം കൊണ്ട് കൂടെയാണ്. ഏപ്രില്‍ 18നായിരുന്നു വൂള്‍ഫ് എന്ന ചിത്രം സീ ചാനലിലൂടെ റിലീസ് ചെയ്തത്. ജോ എന്ന കഥാപാത്രത്തെയാണ് വൂള്‍ഫില്‍ ഇര്‍ഷാദ് അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ചും ഇര്‍ഷാദിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.

Vijayasree Vijayasree :