സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയില്‍ നിന്നും പിന്മാറിയ സംവൃത ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കിലാണ് താമസം.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴും സംവൃത പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഡാഫോഡില്‍സ് പൂക്കള്‍ക്കരികെ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന സംവൃതയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകന്‍ രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ”ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന്‍ രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന്‍ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്.
മകന്റെ ചോറൂണ് ചടങ്ങിന്റെ വിശേഷങ്ങളുമെല്ലാം സംവൃത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നല്‍കിയതെന്നും സംവൃത പറഞ്ഞിരുന്നു.