വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് വടംപലിച്ച് സാമന്ത; വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയുട വിവാഹ മോചന വാര്‍ത്തകളിലാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. താരത്തിന്റേതായി എത്തുന്ന വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാമന്ത വടംവലിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സാമന്തയുടെ സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന സാമന്തയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം ശന്തരുബന്റെ സംവിധാനത്തില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്.

യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വന്‍ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്ക്ക് തിരക്കേറി. മനം, അഞ്ചാന്‍, കത്തി, തെരി, ജനത ഗാരേജ്, മേഴ്‌സല്‍, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

Vijayasree Vijayasree :