‘നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’; സജി നന്ത്യാട്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. ദിനം പ്രതി നിരവധി ആരോപണങ്ങളാണ് നടനെതിരെ ഉയരുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ ആരോപണത്തെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പരിഹസിച്ചിരിക്കുകയാണ് നിര്‍മാതാവ് സജി നന്ത്യാട്ട്.

2020 ഓഗസ്റ്റ് 30 ന് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും കേസില്‍ ദിലീപിന്റെ പങ്കെന്തെന്നും ആരോപണവുമായി ബാലചന്ദ്ര കുമാര്‍ രംഗത്ത് വന്നിരുന്നു. ഇതിനോടായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം.

‘നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിന്‍ ലാദന്‍ മരിക്കുന്നതിന്റെ തലേദിവസം അയാള്‍ ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ട്രേയ്ഡ് സെന്റര്‍ ആക്രമിക്കുമ്‌ബോള്‍ ദിലീപ് തൊട്ടടുത്ത ഹോട്ടലില്‍ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്? സലീഷ് മരിച്ചത് രണ്ട് വര്ഷം മുന്‍പാണ്.

ദിലീപിന്റെ ഒരു ഫോണ്‍ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്‌നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാര്‍ ശബ്ദം ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവര്‍ക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരല്‍ എക്‌സ്‌ചേഞ്ച് എന്തൊക്കെയാണ്’, എന്ന് സജി പരിഹസിക്കുന്നു.

മരണപ്പെട്ട സലീഷ് ഐ.ടി വിദഗ്ധനാണെന്ന ബാലചന്ദ്ര കുമാറിന്റെ വാദവും പൊളിയുകയാണ്. സലീഷ് ഒരു മൊബൈല്‍ വര്‍ക്ക് ഷോപ്പ് ഉടമ മാത്രമാണ്. സലീഷ് അടങ്ങുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. സലീഷിനു ദിലീപുമായി ബന്ധമില്ല എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നതെന്ന് സജി നന്ത്യാട്ട് വെളിപ്പെടുത്തുന്നു. ‘ഷാജിയേട്ടാ നമ്മള്‍ അറിയാതെ നമ്മുടെ സലീഷ് ഐ ടി വിദഗ്ധനായി’ സലീഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതായി നിര്‍മാതാവ് ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

സലീഷിന് ആരെങ്കിലുമായി ബന്ധമുണ്ടെങ്കില്‍ തങ്ങളോട് പറയുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സലീഷ് കാലിഫോര്‍ണിയയില്‍ പോയി എന്ന വാദവും കള്ളത്തരമാണെന്ന് സലീഷിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി സജി നന്ത്യാട്ട് പറയുന്നു. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് ദിലീപ് എന്ന പറയുന്നത് വലിയൊരു പ്രശ്‌നക്കാരന്‍ ആക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെങ്കിലും കേരളത്തിലെ ജനങ്ങള്‍ പൊട്ടന്മാര്‍ അല്ലെന്നും അവര്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Vijayasree Vijayasree :