കൊച്ചിയിലെ മോഡലുകളുടെ മരണം; ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റിലായി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നെന്ന കേസിലാണ് അറസ്റ്റ്. അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കിയെന്ന വകുപ്പും ചേര്‍ത്തു.

കളമശേരിയില്‍ മെട്രോ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍വച്ച് മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി. കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്നതിനു ചുക്കാന്‍ പിടിക്കുന്നത് സൈജുവാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നല്‍കിയിരുന്നു. ഇയാള്‍ ഒളിവില്‍ ആയിരുന്നതിനാല്‍ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു പൊലീസ് കൊടുത്ത റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. തുടര്‍ന്നാണ് ഇയാളോട് ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് സൈജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ച് അറിയിച്ചത്.

അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍വച്ച് മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി.

ഇതിനിടെ കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്നതിനു ചുക്കാന്‍ പിടിക്കുന്നത് സൈജുവാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇയാള്‍ പൊലീസിനു പിടികൊടുക്കാതെ മുങ്ങിയതും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതും.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Vijayasree Vijayasree :