നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റിയാസ് ഖാന്. ഇപ്പോഴിതാ റിയാസ് ഖാന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് സസ്പെന്‍സ് കില്ലര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിലെ ബര്‍ത്തഡേ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. സസ്പന്‍സ് കില്ലറിലെ ‘മിന്നി മിന്നി’ എന്ന ഗാനത്തിലെ ചില വരികള്‍ക്ക് റിയാസ് ഖാന് നൃത്തം ചെയ്യുന്ന വീഡിയോയാണ് പിറന്നാള്‍ സമ്മാനം.
അനീഷ് ജെ കരിനാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷനും പ്രണയത്തിനും ഡാന്‍സിനും കുറ്റാന്വേഷണത്തിനും പ്രധാന്യമുള്ള ത്രില്ലര്‍ സിനിമയാണ് സസ്പെന്‍സ് കില്ലര്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് റിയാസ് ഖാന് അവതരിപ്പിക്കുന്നത്.
റിയാസ് ഖാന് ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന സസ്പെന്‍സ് കില്ലര്‍ മാസ് എന്റര്‍ടെയ്നറായാണ് ഒരുക്കുന്നത്. ഗാനരചന : അനീഷ് ജെ കരിനാട് , സംഗീതം : ഷാനോ ജോര്‍ജ്ജ് ഫ്രാന്‍സിസ് , നിര്‍മ്മാണം : ജോസ് കുട്ടി , ആന്‍ണി കുമ്പളം., ബാനര്‍ : ജെ.പി.എസ് ഇന്റര്‍നാഷണല്‍.
