ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഗായിക എന്നതിലുപരി അഭിനേത്രിയും അവതാരകയുമൊക്കെയാണ്. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി വെള്ളിത്തിരയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമ വിചാരിച്ചത് പോലെ വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ താനിനി അഭിനയിക്കാനേ ഇല്ലെന്നുള്ള നിലപാടിലായിരുന്നു റിമി.
ടെലിവിഷനില്‍ അവതാരകയായിട്ടും റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവ് ആയിട്ടുമൊക്കെ റിമി സജീവമാണ്. അടുത്തിടെ യൂ ട്യൂബര്‍ ആയും പ്രേക്ഷകരില്‍ നിറയാന്‍ തുടങ്ങിയിരുന്നു. കുടുംബത്തിന്റെ താങ്ങായും തണലായും നിലനില്‍ക്കുന്ന റിമി ചില വിശേഷങ്ങള്‍ പങ്കിട്ടതാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.
അനൂപ് മേനോന്‍ റിമിയെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമായി മാറുന്നത്. കുട്ടിക്കാലത്തെ റിമി ഇങ്ങനെ ആയിരുന്നുവെന്ന് വിശ്വസിക്കാന്‍ വയ്യ. റിമാര്‍ക്കബിള്‍ ചേഞ്ച് വന്ന ഏതെങ്കിലും പിരീഡ് ഉണ്ടായിരുന്നോ എന്നും അനൂപ് മേനോന്‍ ചോദിക്കുന്നുണ്ട്. വളരെ ബബ്ലിയായ ഒരു കുട്ടി ഇത്രയും പവര്‍ ഹൗസ് ടാലന്റിലേക്ക് മാറാന്‍ ഒരു കാലഘട്ടം ഉണ്ടായിരുന്നോ എന്നുള്ള അനൂപിന്റെ ചോദ്യത്തിനും റിമി മറുപടി നല്‍കുന്ന വീഡിയോ ആണ് ഒരിക്കല്‍ കൂടി വൈറലായി മാറുന്നത്.
അനൂപ് മേനോന്‍ നല്ലൊരു മനുഷ്യന്‍ ആണ് എന്നുപറഞ്ഞുള്ള ഉത്തരമാണ് റിമി പങ്കിടുന്നത്. എത്ര തിരക്കുണ്ടെങ്കിലും വിളിക്കാന്‍ സമയം കണ്ടെത്താറുണ്ട്. മെസേജുകള്‍ക്ക് ഒക്കെയും മറുപടിയും നല്‍കാറുണ്ട് എന്നും റിമി പറയുന്നു. എന്താണ് ഈ മേക്കോവര്‍ ഉണ്ടായതിനു പിന്നിലെന്നും ബ്രിട്ടാസ് റിമിയോട് ചോദിക്കുന്നുണ്ട്. അന്നത്തെ വയസ്സുകൂടി ഒന്ന് ആലോചിക്കണം എന്ന മറുപടിയോടെയാണ് റിമി സംസാരിച്ചു തുടങ്ങിയത്.
ഞാന്‍ പാലായിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒരു കുട്ടിയാണ്. ഇന്നത്തെ പോലെ ഇത്ര വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങാനോ, മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനോ ഒന്നും ഒരു നിര്‍വ്വാഹവും ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് പതിനഞ്ചുവയസ്സാണ് പ്രായം. പതുക്കെ പതുക്കെയല്ലേ പലതും ഉണ്ടാവുക. ഓര്‍മ്മകള്‍ വരുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോകുന്നു. ഇത് വെറും ആനന്ദാശ്രു തന്നെയാണ്. ദുഖത്തിന്റേതല്ല. എനിക്ക് ഇഷ്ടമല്ല ടിവിയില്‍ ഇരുന്നു കരയാന്‍ എന്നും റിമി പറഞ്ഞു.
ആള്‍ക്കാരെ കാണിച്ചുള്ള സഹതാപകണ്ണീര്‍ എനിക്ക് ഇഷ്ടമല്ല. പക്ഷെ തുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസമാണ് എന്നും പറഞ്ഞ റിമി കാവ്യയെ കുറിച്ചും സംസാരിക്കുന്നുണ്ട്. കുറച്ചുകാലമായി ചോദിക്കണം എന്ന് മനസ്സില്‍ കൊണ്ടുനടന്ന ചോദ്യമാണ് എന്ന് കാവ്യ പറഞ്ഞതോടെയാണ് റിമി സ്‌ക്രീനില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. റീമി ടോമി എന്നാണോ റിമി ടോമി എന്നാണോ ശരിക്കുള്ള പേര് എന്നായിരുന്നു റിമിയോട് കാവ്യ ചോദ്യം ചോദിക്കുന്നത്. നേരിട്ടത് തീര്‍ക്കണം എന്നായിരുന്നു പക്ഷേ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും കാവ്യ പറയുന്നു.
അത് നല്ല ചോദ്യം ആയിരുന്നു കാവ്യ ചോദിച്ചത്. ഞാന്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ മലയാളസിനിമയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന ഹീറോയിന്‍ ആണ് കാവ്യ. നല്ല സുഹൃത്താണ് കാവ്യ. എന്റെ പാലായിലുള്ള വീട്ടില്‍ ആണെങ്കിലും ഇവിടെ ആണെങ്കിലും ആ വഴി പോകുമ്പോള്‍ നമ്മള്‍ വിളിച്ചില്ലെങ്കിലും കയറിയ വരാന്‍ കാണിക്കുന്ന ആ മനസ്സ്, നല്ല ഒരു മനസ്സ് ഉള്ള ആളാണ് കാവ്യ. ഞാന്‍ ശരിക്കും റീമി ടോമി ആണ്. റിമി ടോമിയല്ല. ആളുകള്‍ വിളിച്ചു വിളിച്ചു റിമി ആയതാണ് എന്നും താരം പറഞ്ഞിരുന്നു.
പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.
മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.