‘ആ വാര്‍ത്തയറിഞ്ഞ് എന്റെ കണ്ണ് നിറഞ്ഞു പോയി’ എല്ലാത്തിനും കാരണം മമ്മിയാണ്; മനസ്സു തുറന്ന് റിമി ടോമി

ഗായികയായും അവതാരികയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമിടോമി. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ റിമി ടോമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടും ഡാന്‍സും തമാശകളും പൊട്ടിച്ചിരികളുമൊക്കെയായാണ് റിമി ടോമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. റിമിയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയ്ക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. അവതാരികയായി മുന്നേറുന്നതിനിടയിലാണ് സിനിമയിലേയ്ക്ക് അവസരം കിട്ടുന്നത്.

തന്റെ പരിപാടിയും പാട്ടുകളുമൊക്കെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസം തോന്നുന്നുണ്ടെന്ന് അറിയുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്നത്. ഡയറ്റിനെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ റിമി പറഞ്ഞത് ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. ഇത് വലിയ ഹിറ്റ് ആയതോടു കൂടി നിരവധി ഗാനങ്ങള്‍ റിമിയെ തേടി എത്തുകയായിരുന്നു. കേരളത്തില്‍ ഒരു ക്യാന്‍സര്‍ സെന്ററില്‍ വേദന മറക്കുന്നതിനായി എന്റെ പരിപാടിയുടെ എപ്പിസോഡാണ് സംപ്രേഷണം ചെയ്യുന്നതെന്ന് ഒരിക്കല്‍ പ്രൊഡ്യൂസര്‍ പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞുപോയി എന്നും താരം പറയുന്നു. അത് കേട്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി. കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞ അനുഭവമായിരുന്നു അത്. ഡിപ്രഷനെ നേരിടുന്നതിനായി റിമിയുടെ പരിപാടി കാണാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. അതറിഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്.

മമ്മിയില്‍ നിന്നുമാണ് തനിക്ക് ഈ എനര്‍ജി ലഭിച്ചതെന്നും ഈ പ്രായത്തിലും മമ്മി മോഹിനിയാട്ടവും പിയാനോയും പഠിക്കുന്നുണ്ടെന്നും റിമി പറയുന്നു. മമ്മിക്ക് മുന്നില്‍ താനൊന്നുമല്ലെന്നും മമ്മിയാണ് തന്റെ പ്രചോദനമെന്നുമാണ് റിമി പറയുന്നത്. എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ചില വാര്‍ത്തകള്‍ കണ്ട് കണ്ണ് തള്ളി പോയെന്നും ചിലപ്പോഴൊക്കെ പ്രതികരിക്കണമെന്ന് തോന്നിയിരുന്നുവെന്നുമാണ് റിമി പറയുന്നത്.

about rimi tomy

Noora T Noora T :