പുതിയ വോല്‍വോ കാര്‍ സ്വന്തമാക്കി ആഷിഖ് അബുവും റിമ കല്ലിങ്കലും

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമനായ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് ആഷിക് അബുവും റിമയും.

ക്രാഷ് ടെസ്റ്റും റോള്‍ഓവര്‍ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്‌സ്സി 90.

വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേര്‍ന്ന് പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആഷിക് അബു വോള്‍വോ വാങ്ങുന്നത്. വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്‌സ്സി 90.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഈ എസ്യുവിയുടെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണ് കിലോമീറ്ററാണ്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്ഷോറൂം വില.

Vijayasree Vijayasree :