ശക്തമായ നടപടികള്‍ താമസിപ്പിക്കുകയും ഇഴച്ചു നീട്ടുകയും, കണ്ണടച്ച നിലപാടുമുള്ള കേരള സര്‍ക്കാരിനോടാണ്, എവിടെയാണ്, എങ്ങനെയാണ് നിങ്ങള്‍ ഇതിലൂടെ ‘സ്ത്രീപക്ഷ കേരളം’ നിര്‍മിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്; ബിന്ദു അമ്മിണിക്ക് നേരെ നടന്ന അക്രമത്തിനെതിരെ രേവതി സമ്പത്ത്

കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ യുവാവ് നടത്തിയ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു സംഭവം. പൊതു ഇടത്തില്‍ വെച്ച് മദ്യ ലഹരിയില്‍ യുവാവ് ബിന്ദു അമ്മിണിയെ മര്‍ദ്ദിക്കുകയും ഇവര്‍ ചെറുത്ത് നില്‍ക്കുകയും അക്രമിയുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ബിന്ദു അമ്മിണിക്ക് നേരെ ഉള്ള അക്രമണങ്ങള്‍ എത്ര നാളായി തുടങ്ങിയതാണ്. എന്തെല്ലാം രീതിയിലാണ് ആ സ്ത്രീ ആക്രമിക്കപ്പെട്ടത്. എത്ര എത്ര സ്ത്രീകള്‍ ഇതുപോലെ ആക്രമിക്കപ്പെടുന്നു.

പല രീതിയില്‍, പല ഇടങ്ങളില്‍. വളരെ പ്രാധാന്യമേറിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പിടിച്ചുവെക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള കൊടും ക്രൂരതകളുടെ കണക്കുകള്‍ എണ്ണമെടുക്കാനാവാത്തത്രയും ഉയരുന്നു ഓരോ നിമിഷവും.

ഒരു രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കാതെ, ശക്തമായ നടപടികള്‍ താമസിപ്പിക്കുകയും ഇഴച്ചു നീട്ടുകയും, കണ്ണടച്ച നിലപാടുമുള്ള കേരള സര്‍ക്കാരിനോടാണ്, എവിടെയാണ്, എങ്ങനെയാണ് നിങ്ങള്‍ ഇതിലൂടെ ‘സ്ത്രീപക്ഷ കേരളം’ നിര്‍മിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

‘സ്ത്രീപക്ഷം ‘എന്ന ഫാന്‍സി ടൂള്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇങ്ങനെ കണ്ണടക്കുന്ന ഒന്നിനെയും മഹത്വവല്‍കരിക്കാന്‍ മനസ്സില്ല, അതിപ്പോള്‍ എവിടുത്തെ സോ കാള്‍ഡ് പ്രസ്ഥാനം ആണെന്നോ/ വ്യക്തികളാണെന്നോ/ മറ്റെന്താണെന്നോ പറഞ്ഞ് ചിലച്ചിട്ടും ഒരു പ്രയോജനവുമില്ല.

Vijayasree Vijayasree :