രമേശ് വലിയശാല മരിച്ചിട്ടു പോലും ‘അയാള്‍’ വന്നിരുന്നില്ല.., മകള്‍ ശ്രുതിയുടെ കുറിപ്പിലും ദുരൂഹതകള്‍ ഏറെ; ചോദ്യങ്ങള്‍ ബാക്കിയായി രമേശിന്റെ മരണം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാലയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകും. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

അതേസമയം, അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാടിനു പിന്നാലെ ചില വിവാദങ്ങളും തലപൊക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഓരോ ദിവസം കഴിയും തോറും ദുരൂഹതയുര്‍ത്തുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യജമാണെന്ന് പറഞ്ഞ് രമേശിന്റെ രണ്ടാം ഭാര്യയുടെ മകള്‍ ശ്രുതി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും സംശയങ്ങള്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്രുതി ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ ബന്ധുക്കള്‍ പറയുന്നത് രമേശിന്റെ മരണ വിവരം അറിഞ്ഞിട്ടു പോലും സ്വന്തം ചേട്ടന്‍ എത്തിയിരുന്നില്ല എന്നാണ്. മരണാനന്തര ചടങ്ങുകള്‍ക്കോ അതിന് ശേഷമോ കൊച്ചിയില്‍ താമസിക്കുന്ന അദ്ദേഹം വന്നിരുന്നില്ലെന്നാണ് വിവരം. ദേവസ്വം ബോര്‍ഡില്‍ ജോലിയുണ്ടായിരുന്ന സഹോദരന്‍ കുടുംബവീട്ടില്‍ എത്തിയിട്ട് വര്‍ഷങ്ങളായി എന്നാണ് അറിയാന്‍ കഴിയുന്നത്. മാത്രമല്ല, അമ്മയുടെ മരണത്തിനു പോലും ഇദ്ദേഹം എത്തിയിരുന്നില്ല.

രമേശിന്റെ മകള്‍ ശ്രുതി ചില അവകാശ വാദങ്ങള്‍ നടത്തിയിരുന്നു. ഈ കുറിപ്പിലാണ് കൊച്ചിയില്‍ താമസിക്കുന്ന രമേശിന്റെ സഹോദരനെ കുറിച്ച് പ്രതിപാതിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിലെ സഹോദരന്‍ മരണത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന വിവരം ലഭിക്കുന്നത്. ഗോകുലിനും അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാര്‍ക്കുമെതിരെയാണ് ശ്രുതി രംഗത്തെത്തിയത്. ഗോകുലിന്റെ ഭാര്യ വീട്ടുകാരാണ് തന്നെയും അമ്മയെയും കുറിച്ച് ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് വിടുന്നതെന്നാണ് ശ്രുതി പറഞ്ഞത്.

എന്നാല്‍ അയല്‍ക്കാരുടെ സംശങ്ങളോട് ഒന്നും തന്നെ പ്രതികരിച്ചില്ല. ഇവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല, അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന് എന്നും ശ്രുതി പറഞ്ഞിരുന്നു.

അതേസമയം, വീട്ടില്‍ സ്ഥിരം കലഹം പതിവായിരുന്നുവെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. മാത്രമല്ല, രമേശിന്റെ മരണം നടന്ന ദിവസം രാത്രി എട്ടരയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ അസ്വഭാവികമായ കാര്യങ്ങള്‍ നടന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പരിഭ്രാന്തരായി രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീടിനുള്ളില്‍ ലൈറ്റ് പോലും ഓഫ് ആയിരുന്നു. പിന്നീട് ഒരു കാര്‍ വീട്ടിലെത്തി. ഇതില്‍ ഡ്രൈവറിനു പുറമേ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. ഈ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്. ഈ സമയം രമേശിന്റെ തല കാറിനു വെളിയിലായിരുന്നുവെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. രമേശിനെ തിരക്കെയെത്തി ആളോട് അദ്ദേഹത്തിന് നെഞ്ചു വേദന വന്ന് കുഴഞ്ഞ് വീണു എന്നാണ് ഭാര്യയും മകളും പറഞ്ഞത്. ഇതേ കുറിച്ചും അന്വേഷണം നടക്കുകയാണ്.

കേസുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് രമേശിന്റെ മകന്‍ ഗോകുല്‍ രമേശിന്റെ തീരുമാനം. അച്ഛന്‍ ഇത്തരത്തില്‍ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതുകൊണ്ടു തന്നെ സത്യം പുറത്ത് വരണമെന്നുമാണ് ഗോകുല്‍ പറഞ്ഞത്. കേസുമായി മുന്നോട്ട് പോകുമെന്നും ഗോകുല്‍ വ്യക്തമാക്കിയിരുന്നു. അച്ഛനു സാമ്പത്തികമായി പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇമോഷണലി എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അറിയില്ലെന്നും അച്ഛന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് ഗോകുല്‍ പറയുന്നത്.

നീതിപീഠത്തില്‍ വിശ്വാസനമുണ്ട്. അച്ഛനെന്ത് പറ്റി എന്ന് എനിക്ക് അറിയണം. അച്ഛന്‍ ആത്മഹത്യെ പിന്തുണയ്ക്കാത്ത വ്യക്തിയാണ്. അച്ഛനെ അടുത്തറിയുന്നവര്‍ക്ക് അത് നന്നായി അറിയാം. നിരവധി പേരെ അത്തരം സാഹചര്യങ്ങളില്‍ നിന്നും രക്ഷിച്ച വ്യക്തി കൂടിയാണ്. എപ്പോഴും സന്തോഷവാനായി ചിരിച്ച മുഖത്തോടു കൂടിയാണ് അച്ഛനുള്ളത്. എല്ലാ പ്രശ്നത്തെയും പോസിറ്റീവായി നേരിടുന്ന വ്യക്തി കൂടിയാണ് അച്ഛന്‍. അതുകൊണ്ടു തന്നെ അച്ഛന്‍ ആത്മഹത്യ ചെയ്യില്ല എന്നും ഗോകുല്‍ പറയുന്നു.

Vijayasree Vijayasree :