ആദ്യത്തെ രണ്ട് ജയറാം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ച് സിനിമ ചെയ്യണമെന്നായിരുന്നു പ്രഗത്ഭര്‍ തന്നോട് പറഞ്ഞിരുന്നത്; അങ്ങനെ ചെയ്യാത്തത് ആ കാരണത്താല്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്‍. ജയറാം-രാജസേനന്‍ കൂട്ടുക്കെട്ടില്‍ ഇതുവരെ പതിനാറ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കച്ചവട നേട്ടത്തിനായി സമീപിക്കുകയായിരുന്നുവെങ്കില്‍ ആദ്യത്തെ രണ്ട് ജയറാം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ച് സിനിമ ചെയ്യണമെന്നായിരുന്നു പ്രഗത്ഭര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് രാജസേനന്‍.

അതേസമയം ജയറാമും രാജേേസനനും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് പറയുന്ന രാജസേനന്റെ വാക്കുകളാണ് വൈറലാകുന്നത്.

ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.

ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.

പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും എന്നും അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

Vijayasree Vijayasree :