കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോളിവുഡ് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്.
ഇപ്പോഴിതാ രാജ് കുന്ദ്ര ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 62 ദിവസത്തെ ജയില്‍വാസത്തിനു ശേഷം വികാരനിര്‍ഭരനായി കാണപ്പെട്ട കുന്ദ്ര മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
രാജ്കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
എന്നാല്‍, താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് നിര്‍മിച്ചതെന്നും അതിനെ അശ്ലീലമെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കിയതാണെന്നും കേസിലേയ്ക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ പറഞ്ഞു.