അറസ്റ്റ് തടയാന്‍ കുന്ദ്ര ഒഴുക്കിയത് ലക്ഷങ്ങള്‍, കൈക്കൂലിയായി നല്‍കിയത് 25 ലക്ഷത്തോളം രൂപ, വിവരങ്ങള്‍ ഇങ്ങനെ!

കഴിഞ്ഞ ദിവസം മുംബൈയില്‍ നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര, തന്റെ അറസ്റ്റ് തടയാന്‍ ലക്ഷങ്ങള്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നല്‍കിയെന്നാണ് ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി കാര്യം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മെയില്‍ അയച്ചിരുന്നുവെന്നും അറസ്റ്റ് തടയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും മിഡ് ഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയിലാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജൂലൈയിലാണ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മല്‍വാനി പോലീസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച്-സിഐഡി ആന്‍ഡ് പ്രോപ്പര്‍ട്ടി സെല്‍ ഏറ്റെടുത്തു. ഇതുവരെ കുന്ദ്രയും അയാളുടെ സഹായിയായ റയാന്‍ ജെ. താര്‍പെയും ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.


Vijayasree Vijayasree :