പുസ്തകങ്ങളില്‍നിന്നും വായിച്ചറിഞ്ഞ അറിവിനേക്കാള്‍ എത്രയോ വലിയ ഒരു അനുഭവമാണ് ഹിമാലയം; അത്മീയ യാത്രകളാണ് കൂടുതല്‍ ഇഷ്ടമെന്ന് രചന നാരായണന്‍കുട്ടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രചന നാരായണന്‍കുട്ടി. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. അവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ജോലിയും പ്രൊഫഷനും യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ നിരവധി യാത്രകള്‍ നടത്തേണ്ടി വരാറുണ്ട്. എങ്കിലും ആത്മീയത ഉള്‍കൊള്ളുന്ന യാത്രകളാണ് കൂടുതല്‍ ഇഷ്ടം എന്നാണ് രചന പറയുന്നത്. തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ്, സമയം കിട്ടിയാല്‍ മാനസ സരോവരത്തിനടുത്ത് എവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു.

എന്തുകൊണ്ടാണ് ഹിമാലയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാകുന്നതെന്ന് ചോദിച്ചാല്‍ തനിക്ക് കൃത്യമായൊരു ഉത്തരം നല്‍കാനില്ല. വായനകളിലൂടെയും പുസ്തകങ്ങളിലൂടെയും ചെറുപ്പം മുതല്‍ മനസ്സില്‍ കയറിക്കൂടിയ ഇടമാണ് ഹിമാലയം. പുസ്തകങ്ങളില്‍നിന്നും വായിച്ചറിഞ്ഞ അറിവിനേക്കാള്‍ എത്രയോ വലിയ ഒരു അനുഭവമാണ് ഹിമാലയം എന്നത് അതിന്റെ ഒരു ഭാഗമായ തുംഗനാഥ് സന്ദര്‍ശിച്ചപ്പോള്‍ മനസിലാക്കി.

മാനസസരോവറാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അവിടെ പോകണം എന്നുള്ളത് മാത്രമല്ല സ്ഥിരമായി താമസിക്കാന്‍ പറ്റുമെങ്കില്‍ ശിഷ്ടകാലം അവിടെ ചെലവഴിക്കണമെന്നാണ് തന്റെ സ്വപ്നം. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യത്തിലേക്ക് ആദ്യമായിട്ടായിരുന്നു പോകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാര്യം വന്യജീവികളെ കാണുവാനായി കാടുകളിലൂടെ സഫാരി നടത്താം എന്നതാണ്.

ഞങ്ങളും അന്ന് അവിടെ ഒരു സഫാരിക്ക് പോയി. വാഹനം മുന്നോട്ട് നീങ്ങുന്ന സമയം പെട്ടെന്ന് ഒരു സിംഹം നമ്മുടെ വണ്ടിയുടെ സൈഡിലായി കിടന്നു. ശരിക്കും അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു’. നമ്മള്‍ വാഹനത്തിനകത്ത് ഇരിക്കുമ്പോള്‍ പുറത്ത് ഒരു സിംഹം. മൃഗശാലകളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച കാട്ടിലെ രാജാവിനെ നേരിട്ട് തൊട്ടടുത്ത് കണ്‍നിറയെ കാണാനുള്ള അവസരം കൂടിയായിരുന്നു അത്.

Vijayasree Vijayasree :