‘കൊല്ലുവാണേല്‍ കൊല്ലട്ടെ.., അവന്‍ മരിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കും മരിക്കാലോ..’, മകനെ അവര്‍ പെടുത്തിയത് ആണ്; തുറന്ന് പറഞ്ഞ് പള്‍സര്‍ സുനിയുടെ അമ്മ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായ വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സ്ഫോടനാപരമായ വെളിപ്പെടുത്തലുമായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മലയാളി വാര്‍ത്ത ഇന്‍സൈഡിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഈ അമ്മ. തന്റെ മകന്‍ പാവമാണെന്നും ഒരുതെറ്റും ചെയ്യില്ലെന്നും അവനെ കേസില്‍ കുടുക്കിയതാണെന്നുമാണ് അമ്മ പറയുന്നത്.

താരങ്ങളുടെ ഡ്രൈവറായി ആയിരുന്നു സുനി പൊയ്‌ക്കൊണ്ടിരുന്നത്. എപ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ പോയി പെട്ടതെന്ന് അറിയില്ല. ജയിലിലില്‍ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കേട്ടതോടെയാണ് ആകെ ടെന്‍ഷനായത്. ഇടയ്ക്ക് വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞതോടു കൂടി ഉറക്കം പോലും ഇല്ലായിരുന്നു അത് കൊണ്ടാണ് ഇപ്പോള്‍ അറിയാവുന്ന സത്യങ്ങളെല്ലാം തുറന്ന് പറയുന്നത്.

എന്നെ പെടുത്തിയാതാണ് പെടുത്തിയാതാണ് എന്നാണ് എപ്പോഴും പറയുന്നത്. അഞ്ച് വര്‍ഷഷമായി അവന്‍ ജയിലില്‍ കിടക്കുന്നു. ഇത് വരെ ജാമ്യത്തിലിറങ്ങിയിട്ടില്ല. ജാമ്യത്തിലിറങ്ങിയാല്‍ മകന്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്. കൊല്ലുവാണേല്‍ കൊല്ലട്ടെ.., അവന്‍ മരിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കും മരിക്കാലോ.., എന്ന് അമ്മ കണ്ണിനീരോടെ പറയുന്നു.

പുറത്തുള്ളവരെല്ലാം വലിയ വലിയ ആള്‍ക്കാരാണ്. ഇത്തരത്തിലുള്ള കേസ് ആയതിനാല്‍ ആരും സഹായിക്കാനും മുന്നോട്ട് വരുന്നില്ല. മകന്‍ വലിയ ചട്ടമ്പിയോ ക്രിമിനലോ അല്ല. കഴിവില്ലാത്തവും പണമില്ലാത്തവരും എന്ത് ചെയ്താലും മുഴുവന്‍ കുറ്റവും അവന് തന്നെയായിരിക്കും. വലിയ വലിയ ആള്‍ക്കാര്‍ രക്ഷപ്പെടും. ലോകത്തെല്ലായിടത്തും അങ്ങനെയാണ് എന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.

Vijayasree Vijayasree :