ബിയര്‍ ബോട്ടിലിന്റെ ചിത്രത്തിനൊപ്പം പുനീത് രാജ്കുമാറിനെതിരെ അശ്ലീല കമന്റ്; കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏവരെയും കണ്ണീരിലാഴ്ത്തി കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ഇപ്പോഴും താരത്തിന്റെ വിയോഗം താങ്ങാനാകാതിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോഴിതാ പുനീതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റിലായി.

ബംഗളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിയര്‍ ബോട്ടിലിന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കമന്റ് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

തിങ്കളാഴ്ച്ച വൈകുന്നേരം സൈബര്‍ ടീം കുട്ടിയെ അറസ്റ്റ് ചെയ്തു. പുനീത് രാജ്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി മദ്യവില്‍പ്പന നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.

നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :